Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryമാധ്യമപ്രവർത്തകനും 'ദലിത് വോയ്‌സ്' സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖർ അന്തരിച്ചു

മാധ്യമപ്രവർത്തകനും ‘ദലിത് വോയ്‌സ്’ സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖർ അന്തരിച്ചു

മംഗളുരു: പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനും ചിന്തകനും ‘ദലിത് വോയ്‌സ്’ സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖർ ബുധനാഴ്ച മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 93 വയസ്സുള്ള അദ്ദേഹം കുറച്ചുകാലമായി രോഗബാധിതനായിരുന്നു. മംഗളൂരുവിലെ ശിവബാഗിലായിരുന്നു രാജശേഖറിൻ്റെ താമസം.

രണ്ട് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ എക്‌സ്പ്രസിൽ സേവനമനുഷ്ഠിച്ച രാജശേഖർ 1981-ൽ ദളിത് വോയ്‌സ് ആരംഭിച്ചു. സംവരണത്തിൻ്റെയും ദളിത് അവകാശങ്ങളുടെയും ശക്തനായ വക്താവും സംഘപരിവാറിൻ്റെ കടുത്ത വിമർശകനുമായിരുന്നു രാജശേഖർ. ദേശീയ അന്തർദേശീയ തലത്തിൽ നിരവധി ബഹുമതികൾക്ക് അദ്ദേഹം അർഹനായിരുന്നു.

രാജശേഖറിൻ്റെ മകൻ സലീൽ ഷെട്ടി ആംനസ്റ്റി ഇൻ്റർനാഷണലിൻ്റെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments