Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryമാത്യു കുരുവിള ഫിലഡൽഫിയയിൽ നിര്യാതനായി; പൊതുദർശനവും സംസ്‌കാരവും ബുധനാഴ്ച്ച

മാത്യു കുരുവിള ഫിലഡൽഫിയയിൽ നിര്യാതനായി; പൊതുദർശനവും സംസ്‌കാരവും ബുധനാഴ്ച്ച

ജീമോൻ റാന്നി

ഫിലഡെൽഫിയ – ഫിലാഡൽഫിയയിൽ ദീർഘവർഷങ്ങളായി താമസിച്ചു വന്നിരുന്ന മാത്യു കുരുവിള (78 വയസ്സ്) നിര്യാതനായി. പരേതൻ തിരുവല്ല തോലശ്ശേരി ഇരുവള്ളിപ്ര പെരുമ്പള്ളികാട്ട് മലയിൽ കുടുംബാംഗമാണ്. (പെരുമ്പള്ളിക്കാട്ട് ഗ്രേസ് വില്ല,ഗാന്ധിനഗർ, കോട്ടയം) ഭാര്യ ഗ്രേസി കുരുവിള മാവേലിക്കര കണിയാംപറമ്പിൽ കുടുംബാംഗമാണ്.

അമേരിക്കയിൽ കുടിയേറുന്നതിനു മുൻപ് രണ്ടു പതിറ്റാണ്ട് ഇന്ത്യൻ ആർമിയിൽ സേവനം ചെയ്തിരുന്നു. പെരുമ്പാവൂർ വാട്ടർ ഡിപ്പാർട്മെന്റിലും ജോലി ചെയ്തിരുന്നു. അമേരിക്കയിൽ എത്തിയതിനുശേഷം കാർഡോൺ ഇൻഡസ്ട്രിയിൽ ഉദ്യോഗസ്ഥനായിരുന്നു. ജെകെ ഓട്ടോ കെയറിന്റെയും മല്ലു കഫേയുടെയും ഉടമ ജിജു കുരുവിളയുടെ പിതാവാണ്.

ഭാര്യ -ഗ്രേസി കുരുവിള

മക്കൾ -ജിജു കുരുവിള ,ജിനു കുരുവിള

മരുമക്കൾ -ഷെറിൻ ജിജു കുരുവിള ,ശാലിനി ജിനു

കൊച്ചു മക്കൾ -ജൂവൽ ഗ്രേസ് കുരുവിള, ജിയാ ലിയാ കുരുവിള, ജയ്‌ലോൺ ജിജു കുരുവിള, ജോഷ്വ ജിനു കുരുവിള, ജൊസായാ ജിനു കുരുവിള.

ശവസംസ്കാര ശുശ്രൂഷകളും പൊതുദർശനവും ജൂൺ മാസം പതിനാലാം തീയതി ബുധനാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ ക്രിസ്തോസ് മാർത്തോമാ ദേവാലയത്തിൽ വച്ചും (9999 Gantry Rd, Philadelphia, PA 19115) ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം ഫോറസ്‌റ്റ്‌ ഹിൽ സെമിത്തേരിയിലും (101 Byberry Road, Huntingdon Valley, Pennsylvania, 19116-1901 USA) നടത്തപ്പെടുന്നതാണ്.

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക്

https://www.sumodjacobphotography.com/Live

കൂടുതൽ വിവരങ്ങൾക്ക്,

ജിജു കുരുവിള 215 272-9338
ജിനു കുരുവിള 215 200 5614

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com