കാലിഫോർണിയ: അമേരിക്കൻ സരോദ് വാദകൻ കെൻ സുക്കർമാൻ (72) അന്തരിച്ചു. ബുധൻ പുലർച്ചെ 3.30ന് സ്വിറ്റ്‌സർലൻഡിലെ ബാസലിലായിരുന്നു അന്ത്യം. സഹപ്രവർത്തകനും സരോദ് വാദകനുമായ ഷിറാസ് അലി ഖാൻ സമൂഹമാധ്യമത്തിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്.
ഉസ്താദ് അലി അക്ബർ ഖാന്റെ ശിഷ്യനാണ് സുക്കർമാൻ. സുക്കർമാൻ ഭാഗമായ ഡയസ്‌പോറ സെഫാർഡി, ഇന്ത്യൻ രാഗാസ് ആൻഡ് മിഡീവൽ സോങ് തുടങ്ങി നിരവധി ആൽബങ്ങൾ ഗ്രാമി പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.സുക്കർ പാട്ട്, പിയാനോ, ഗിറ്റാർ എന്നീമേഖലകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
20-ാം വയസിലാണ് അദ്ദേഹം ആദ്യമായി ഒരു കച്ചേരിയിൽ പങ്കെടുക്കുന്നത്. അയോവയിലെ താൻ പഠിക്കുന്ന കോളേജിൽ നടന്ന ഇന്ത്യൻ ക്ലാസിക്കൽ കച്ചേരിയിൽ സുക്കർമാന്റെ ഒപ്പം അലി അക്ബർ ഖാനും ശങ്കർ ഘോഷും പങ്കെടുത്തിരുന്നു.ആ അനുഭവം അദ്ദേഹത്തെ വളരെയധികം സ്വാധീനിക്കുകയും കാലിഫോർണിയയിലെ അലി അക്ബർ മ്യൂസിക് കോളേജിൽ ചേരാൻ വഴിയൊരുക്കുകയും ചെയ്‌തു. അലി അക്ബർ മ്യൂസിക് കോളേജിൽ ചേർന്ന സുക്കർമാൻ ഒരു വർഷത്തോളം സിത്താർ പഠിച്ചു. പിന്നീടാണ് സരോദിലേക്ക് മാറിയത്.