ഇടുക്കി: കോൺഗ്രസിൽ നാടകീയ നീക്കങ്ങൾ. ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു രാജിക്കത്ത് നൽകി. എന്നാൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രാജി സ്വീകരിച്ചില്ല. ഇപ്പോൾ രാജിവെക്കേണ്ടെന്നും വയനാട്ടിലെ ചിന്തൻ ശിബിരിന് ശേഷം പരിഗണിക്കാമെന്നും സുധാകരൻ പറഞ്ഞു.
സുധാകരനുമായുള്ള അഭിപ്രായഭിന്നതയാണ് രാജിക്ക് കാരണം. ഇടുക്കിയിലെ പൊതുപരിപാടിക്ക് തൊട്ടുമുമ്പാണ് രാജിക്കത്ത് നൽകിയത്.