സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതില്‍ പാസ് വേര്‍ഡ് പുറത്തുവിട്ട് മാനേജ്‌മെന്റ് സ്ഥാപനമായ നോര്‍ഡ് പാസ്. ഇന്ത്യക്കാരില്‍ അധികപേരും ഉപയോഗിക്കുന്ന പാസ് വേര്‍ഡ് ‘123456’ ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2023ലും ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ വളരെ ദുര്‍ബലമായ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
വിവിധ മാല്‍വെയറുകള്‍ പുറത്തുവിട്ട 6.6 ടി.ബി ഡാറ്റാബേസ് പാസ്‌വേര്‍ഡുകള്‍ വിശകലനം ചെയ്താണ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ വിവിധ പ്ലാറ്റ്‌ഫോമുകളിലായി ഉപയോഗിക്കുന്ന പാസ്‌വേര്‍ഡുകളെക്കുറിച്ച് ഗവേഷകര്‍ പഠനം നടത്തിയത്.
അധികപേരും തങ്ങളുടെ പാസ് വേര്‍ഡിനൊപ്പം സ്ഥലങ്ങളുടെ പേരും ഉള്‍പ്പെടുത്തുന്നുണ്ട്. ‘India@123’ എന്ന പാസ്‌വേര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണവും നന്നെ കുറവല്ല. കൂടാതെ ‘അഡ്മിന്‍’ എന്ന വാക്കും പലരും പാസ്‌വേര്‍ഡുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച പാസ്‌വേര്‍ഡ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇപ്പോഴും ഒഴിവാക്കാന്‍ തയ്യാറായിട്ടില്ല. ‘password’, ‘pass@123’, ‘password@123’ എന്നിവയും ഇതുമായി സാമ്യമായ പാസ് വേര്‍ഡുകളുമാണ് ഇന്ത്യയില്‍ ഈ വര്‍ഷം സാധാരണമായി ഉപയോഗിക്കുന്ന പാസ്‌വേര്‍ഡുകള്‍.