Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeSocial media watchപ്രൈമറി സ്കൂൾ അധ്യാപകർ തല്ലിയതിൽ ട്രോമ: പഠിച്ച സ്കൂൾ വിലയ്ക്ക് വാങ്ങി പൊളിച്ച് കളഞ്ഞ് നടൻ

പ്രൈമറി സ്കൂൾ അധ്യാപകർ തല്ലിയതിൽ ട്രോമ: പഠിച്ച സ്കൂൾ വിലയ്ക്ക് വാങ്ങി പൊളിച്ച് കളഞ്ഞ് നടൻ

പഠിച്ച സ്കൂൾ വിലയ്ക്ക് വാങ്ങിയ ശേഷം പൊളിച്ച് കളഞ്ഞിരിക്കുകയാണ് ഒരു നടൻ. പ്രതികാരം ഇങ്ങനെയും ചെയ്യാമെന്ന് സോഷ്യൽ മീഡിയയിൽ കാണിച്ച് നൽകിയിരിക്കുന്നത് ടർക്കിഷ് നടനായ കാഗ്ലർ എർതുഗ്റൂൾ. തകർന്ന കെട്ടിടത്തിന് മുന്നിൽ നിൽക്കുന്ന ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെക്കുകയും ചെയ്തു.

പ്രൈമറി സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് അധ്യാപകർ തന്നെ തല്ലിയതിന് പകരം വീട്ടാനായാണ് സ്കൂൾ വാങ്ങിയ ശേഷം പൊളിച്ച് കളഞ്ഞത്. സ്കൂൾ നിന്നിരുന്ന സ്ഥലത്ത് താൻ കെട്ടിടങ്ങളും ഒന്നും നിർമ്മിക്കില്ലെന്നും സ്ഥലം ഇങ്ങനെ തുടരുമെന്നുമാണ് കാഗ്ലർ പറയുന്നത്. അതേസമയം സ്കൂൾ പൊളിച്ച് നീക്കിയത് വിദ്യാഭ്യാസത്തോടുള്ള അനാദരവാണെന്ന് നിരവധി പേർ വിമർശനവുമായി രം​ഗത്തെത്തി.

https://www.instagram.com/p/C53pFbzNzo7/?igsh=ZWJvaTN4bmxwamdp

“എൻ്റെ പ്രൈമറി സ്കൂൾ അധ്യാപകർ എന്നെ എപ്പോഴും തല്ലുമായിരുന്നു, അതിനാൽ ഞാൻ സ്കൂൾ മുഴുവൻ വാങ്ങി അത് പൊളിച്ചു. അതിൻ്റെ സ്ഥാനത്ത് എനിക്ക് ഒന്നും നിർമ്മിക്കില്ല. അവശിഷ്ടങ്ങളായി മാറിയ എൻ്റെ ആഘാതങ്ങൾ പോലെ അത് നിലനിൽക്കട്ടെ” കാഗ്ലർ ഇൻസ്റ്റാഗ്രാം പങ്കുവെച്ച ചിത്രത്തിനൊപ്പം കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments