എവിടെയോ കേട്ടു മറന്ന പാട്ടുകൾ, അല്ലെങ്കിൽ പാതി മാത്രമോ ചില വരികൾ മാത്രമോ കേട്ടിട്ടുള്ള പാട്ടുകൾ ഇത്തരത്തിലുള്ള പാട്ടുകൾ പലതും നമ്മൾ കണ്ടെത്താൻ പാടുപെടാറുണ്ട് എന്നാൽ ഇതിനൊരു സഹായമാകാനായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. ട്യൂൺ മൂളികൊണ്ട് പാട്ട് കണ്ടെത്താൻ സാധിക്കുന്ന രീതിയിലാണ് ഫീച്ചർ അവതരിപ്പിച്ചത്. നിലവിൽ ഈ ഫീച്ചർ പരീക്ഷണഘട്ടത്തിലാണ്.
മൂളികൊണ്ടോ പ്ലേ ചെയ്തു കൊണ്ടിരിക്കുന്ന പാട്ട് റെക്കോഡ് ചെയ്‌തോ പാട്ട് കണ്ടെത്താൻ സാധിക്കുന്ന സാധിക്കുന്ന പുതിയ ഫീച്ചർ ഞങ്ങൾ പരീക്ഷിക്കുകയാണെന്ന് കമ്പനി പറഞ്ഞു. യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബേർസിൽ ചിലർക്ക് ഈ ഫീച്ചർ ലഭിക്കുന്നുണ്ട്. ഈ ഫീച്ചർ ഉപയോഗിക്കാനായി യൂട്യൂബിലെ വോയിസ് സെർച്ച് ബട്ടൺ ക്ലിക്ക് ചെയ്ത് സെർച്ച് ചെയ്യേണ്ട പാട്ടിന്റെ മൂന്ന് സെക്കന്റിൽ കൂടൂതൽ വരുന്ന ട്യൂൺ മൂളികൊണ്ടോ, ആ പാട്ട് പാടി കൊണ്ടോ, റെക്കോഡ് ചെയ്തു കൊണ്ടോ ഈ ഫീച്ചർ ഉപയോഗിച്ച് കണ്ടെത്താനാകും.
പാട്ട് കണ്ടെത്തി കഴിഞ്ഞാൽ യൂട്യൂബ് അതുമായി ബന്ധപ്പെട്ട ഓഫീഷ്യൽ മ്യൂസിക് കണ്ടെന്റുകളിലേക്കും യൂസർ ജനറേറ്റഡ് വീഡിയോകളിലേക്കും ഷോർട്ടുകളിലേക്ക് റീ ഡയറക്ട് ചെയ്യും. അതേസമയം ഒരു ക്രിയേറ്ററിന് ഒരേ സമയം ഒന്നിലധികം വീഡിയോകൾ അപ് ലോഡ് ചെയ്യാൻ സാധിക്കുന്ന ഫീച്ചർ പരീക്ഷിക്കാനൊരുങ്ങുകയാണ് യൂട്യൂബ്. ഇത് ക്രിയേറ്റേർസിന് സമയം നഷ്ടം കുറക്കുകയും വ്യൂവേർസിനെ കൂടുതൽ എൻഗേജ് ആക്കുകയും ചെയ്യും.