ഫ്ലോറിഡ: വൻകൂവർ വൈറ്റ്‌ക്യാപ്‌സിനെ തകർത്ത് MLS കപ്പ് നേടി ഇന്റർ മയാമി. ശനിയാഴ്ച നടന്ന മത്സരത്തിൽ ഇന്റർ മയാമി വൻകൂവർ വൈറ്റ്‌ക്യാപ്‌സിനെ 3-1നാണ് പരാജയപ്പെടുത്തിയത്.രണ്ട് ഫ്രാഞ്ചൈസികളുടെയും ആദ്യ MLS കപ്പ് ഫൈനലായിരുന്നു ഇത്. ഫ്ലോറിഡയിലെ ചേസ് സ്റ്റേഡിയത്തിലാണ് ഈ വാശിയേറിയ മത്സരം നടന്നത്.
കളി തുടങ്ങി എട്ട് മിനിറ്റ് കഴിഞ്ഞപ്പോൾ വൈറ്റ്ക്യാപ്സ് പ്രതിരോധ താരം എഡിയർ ഒകാമ്പോയുടെ സെൽഫ് ഗോളിൽ മയാമി 1-0ന് മുന്നിലെത്തി.66-ാം മിനിറ്റിൽ അലി അഹമ്മദ് വൈറ്റ്ക്യാപ്സിനായി സമനില ഗോൾ നേടി. എന്നാൽ 71-ാം മിനിറ്റിൽ റോഡ്രിഗോ ഡി പോളിന്റെ ഗോളിന് ലയണൽ മെസ്സി വഴി മയാമി വീണ്ടും മുന്നിലെത്തി.സീസണിന് ശേഷമുള്ള മെസ്സിയുടെ എട്ടാമത്തെ അസിസ്റ്റായിരുന്നു ഇത്. 97-ാം മിനിറ്റിൽ ടാഡിയോ അലൻഡെ നേടിയ ഗോളിൽ മെസ്സി ഒമ്പതാമത്തെ അസിസ്റ്റ് കൂടി നേടി, അത് മിയാമിയെ 3-1 ന് മുന്നിലെത്തിച്ചു, അതോടെ വിജയം ഉറപ്പിച്ച് ഇന്റർ മയാമി.



