ഇന്ത്യൻ റിപ്പബ്ലിക് ആഘോഷത്തിന്റെ ഭാഗമായി യുഎഇ മലയാളി വാട്സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിക്കുന്ന വോളിബോൾ സൗഹൃദ മത്സരം ജനുവരി 26 ന് garhoud NI മോഡൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ നടക്കുമെന്ന് ടൂർണമെന്റ് കൺവീനർ ഇസ്മായിൽ മഞ്ചക്കണ്ടി അറിയിച്ചു. ടൂർണമെന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങൾ പങ്കെടുക്കും.
യോഗത്തിൽ മഹേഷ് തിക്കോടി, പ്രകാശ് തളിപ്പറമ്പ്, ഷംസു കോടിയേരി, റഹീസ് പേരമ്പ്ര, ഷബീർ കാസർഗോഡ് എന്നിവർ പ്രസംഗിച്ചു. മത്സരം കാണാൻ എല്ലാ വോളി പ്രേമികളെയും സാദരം ക്ഷണിക്കുന്നതായി സംഘടകർ അറിയിച്ചു.