ദുബായ് : ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ ഒക്ടോബർ 27ന് സംഘടിപ്പിച്ച കണ്ണൂർ വോളി ഫെസ്റ്റ് സീസൻ- 2 ഒന്നിനെതിരെ രണ്ട് സെറ്റുകൾ നേടി കൊണ്ട് മട്ടന്നൂർ പാലോട്ട് പള്ളിയെ പരാജയപ്പെടുത്തി തലശ്ശേരി ജേതാക്കളായി. കണ്ണൂർ ജില്ലയിലെ വിവിധ പ്രാദേശിക ടീമുകളായി 8 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. ടൂർണമെന്റിലെ മികച്ച കളിക്കാരായി ജുനൈദ്, മുബാരിസ്, അനുരാജ്, അസ്‌നദ്, ഷംസു എന്നിവരെ തിരഞ്ഞെടുത്തു. ടൂർണമെന്റിലെ മികച്ച വിജയത്തിന് ശേഷം കേരളത്തിലെ 14 ജില്ലകളെയും പങ്കെടുപ്പിച്ചു കൊണ്ട് ദുബായിൽ സ്റ്റേറ്റ് ചാമ്പ്യഷിപ്പ് നടത്താനുള്ള തയ്യാറെടുപ്പിൽ ആണ് സംഘാടകർ. അൻസാർ, കാസിം, സലിം, ഷാനവാസ്, ഷംസു,ബിനു, ജിൻസ്, സുബീഷ്,ഹകീം,പ്രകാശ്, ബാബു പീതബരൻ എന്നിവർ ടൂർണമെന്റ്ന് നേതൃത്വം നൽകി.