ഐഫോണ്‍ 12 സീരിസിന്റെ വില്‍പ്പന ഉടന്‍ നിര്‍ത്തിവെക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ട് ഫ്രഞ്ച് സര്‍ക്കാര്‍ ഏജന്‍സി. റേഡിയേഷന്‍ പരിധി ഉയര്‍ന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് റേഡിയേഷന്‍ നിരീക്ഷണ ഏജന്‍സിയായ ദി നാഷണല്‍ ഫ്രീക്വന്‍സി ഏജന്‍സി ഫോണിന്റെ വില്‍പ്പന നിര്‍ത്തിവെക്കാനും തകരാര്‍ പരിഹരിക്കാനും ആപ്പിളിനോട് ആവശ്യപ്പെട്ടത്.
ഇലക്ട്രോ മാഗ്നറ്റിക്ക് വേവ് പരിശോധനക്ക് 141 ഫോണുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഐഫോണിലെ ഉയര്‍ന്ന റേഡിയേഷനെക്കുറിച്ച് ഏജന്‍സി മനസിലാക്കിയത്. ഉടന്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വില്‍പന നടത്തിയ ഫോണുകള്‍ തിരിച്ചുവിളിക്കാന്‍ കമ്പനിയോട് ആവശ്യപ്പെടുമെന്നും ഏജന്‍സി വ്യക്തമാക്കി.
യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച റേഡിയേഷന്‍ സ്റ്റാന്‍ഡേര്‍ഡ് കിലോഗ്രാമിന് നാല് വാട്ട്‌സ് ആണെന്നിരിക്കെ, 5.74 വാട്ട്‌സാണ് ഐഫോണിന്റെ റേഡിയേഷന്‍ പരിധി.