സ്‌കൂളില്‍ പോകാന്‍ മടിയുളള രക്ഷകര്‍ത്താക്കളുള്ള രക്ഷിതാക്കള്‍ക്ക് ആശ്വാസകരമായ ഒരു വാര്‍ത്ത ജപ്പാനില്‍ നിന്നും വരുന്നുണ്ട്. കുട്ടികള്‍ക്ക് സ്‌കൂളില്‍ ഹാജരാകാന്‍ കഴിയാത്ത സാഹചര്യത്തില്‍, പകരം റോബോട്ട് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സ്‌കൂളില്‍ ഹാജരാവുകയും, അധ്യാപകരുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്ന തരത്തിലുള്ള സംവിധാനം ആവിഷ്‌ക്കരിക്കാനാണ് പടിഞ്ഞാറന്‍ ജപ്പാനിലെ കുമാമോട്ടോ എന്ന നഗരത്തില ഭരണാധികാരികള്‍ തീരുമാനിച്ചിരിക്കുന്നത്.സ്‌കൂളില്‍ പോകാന്‍ വിമുഖത കാണിക്കുന്ന കുട്ടികള്‍ക്ക് ഒരു പഠനസഹായിയെന്ന നിലയിലും സ്‌കൂളുമായുള്ള അവരുടെ അപരിചിതത്വം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് ഇത്തരത്തില്‍ റോബോട്ടുകളെ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
നവംബര്‍ മാസത്തോടെ ഇത് ക്ലാസ് മുറികളില്‍ അവതരിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. മൈക്രോഫോണും സ്പീക്കറും ക്യാമറയും ഘടിപ്പിച്ച റോബോട്ടിനെ കുട്ടിക്ക് വീട്ടിലിരുന്ന് നിയന്ത്രിക്കാന്‍ സാധിക്കും. കുട്ടിക്ക് അവതരിപ്പിക്കാനുളള കാര്യങ്ങളെല്ലാം റോബോട്ട് മുഖാനന്തരം കുട്ടിക്ക് ക്ലാസില്‍ അവതരിപ്പിക്കാന്‍ സാധിക്കും.സ്‌കൂളില്‍ ഹാജരാകാത്ത കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടപ്പെടുന്നത് തടയുകയാണ് ഈ പുതിയ സംരംഭത്തിന്റെ ലക്ഷ്യം.കോവിഡ് 19ന് ശേഷം ജപ്പാനില്‍ സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞിരുന്നു.
ഇത്തരത്തിലുള്ള സംരംഭം രാജ്യത്ത് ഇതാദ്യമാണെന്നാണ് കുമാമോട്ടോ മുനിസിപ്പല്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ അറിയിപ്പില്‍ പറയുന്നത്. ക്ലാസില്‍ ഹാജരാകാനാകാത്ത കുട്ടികളുടെ ഉത്കണ്ഠ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.