Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅമേരിക്കയുടെ പിന്തുണ നേടാനുള്ള പാക് ശ്രമമോ? കശ്മീരിലടക്കം സമഗ്ര ചർച്ചക്ക് തയ്യാറെന്ന ഷഹബാസിൻ്റെ നിർദ്ദേശം തള്ളി...

അമേരിക്കയുടെ പിന്തുണ നേടാനുള്ള പാക് ശ്രമമോ? കശ്മീരിലടക്കം സമഗ്ര ചർച്ചക്ക് തയ്യാറെന്ന ഷഹബാസിൻ്റെ നിർദ്ദേശം തള്ളി ഇന്ത്യ; ഭീകരവാദത്തിൽ ചർച്ചയാകാം

ഭീകരവാദത്തിലും കശ്മീർ പ്രശ്നത്തിലുമടക്കം സമഗ്ര ചർച്ചക്ക് തയ്യാറെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിൻ്റെ നിർദ്ദേശം തള്ളി ഇന്ത്യ. പാകിസ്ഥാനുമായി ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യ ചർച്ചക്ക് തയ്യാറാണ്. എന്നാൽ മറ്റ് വിഷയങ്ങളിലൊന്നും ചർച്ചക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഉറിയിലെ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായി ഇന്ത്യ ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. ഈ അവസരം ഉപയോഗിച്ച് ചർച്ചകൾ വീണ്ടും തുടങ്ങാനും അതിന് യു എസ് അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണ ആർജ്ജിക്കാനുമാണ് പാകിസ്ഥാൻ്റെ ശ്രമമെന്നാണ് വിലയിരുത്തലുകൾ.

ഇന്ത്യയുമായി സമഗ്ര ചർച്ചയ്ക്ക് തയ്യാറെന്ന് ഇന്ന് രാവിലെയാണ് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് പറഞ്ഞത്.മോദിയോട് സംസാരിക്കാനും താൻ തയ്യാറെന്ന് ഷഹ്ബാസ് ഷെരീഫ് ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു. പിന്നാലെ പാക് വിദേശകാര്യമന്ത്രി ഇഷാഖ് ധറും ഇക്കാര്യം ആവർത്തിച്ചു. എന്നാൽ ചർച്ചയില്ലെന്ന് ഇന്നലെ എസ് ജയശങ്കർ പറഞ്ഞ നിലപാടിൽ ഉറച്ച് നില്‍ക്കുകയാണെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു.

ഉറിയിലെ ആക്രമണത്തിന് ശേഷം പാകിസ്ഥാനുമായി ഇന്ത്യ ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. ഈ അവസരം ഉപയോഗിച്ച് ചർച്ചകൾ വീണ്ടും തുടങ്ങാനും ഇതിന് യു എസ് അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണ ആർജ്ജിക്കാനുമാണ് പാകിസ്ഥാൻ നോക്കുന്നത്. സൈനിക നടപടി അവസാനിപ്പിക്കാൻ നടന്ന ചർച്ചകൾ തല്ക്കാലം സേന തലത്തിൽ മതിയെന്നാണ് ഇന്ത്യയുടെ തീരുമാനം. രണ്ട് ഡി ജി എം ഒമാരും ഇനി ഞായറാഴ്ച ചർച്ച നടത്തും.അതുവരെ വെടിനിറുത്തൽ തുടരാനാണ് തീരുമാനം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments