Thursday, April 3, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedഅമേരിക്കയോട് വിയോജിച്ച് ഇന്ത്യ, കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയിലേക്ക് അയക്കരുത്; ‘ഞങ്ങൾ സൈനിക വിമാനങ്ങൾ അയക്കാം’

അമേരിക്കയോട് വിയോജിച്ച് ഇന്ത്യ, കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയിലേക്ക് അയക്കരുത്; ‘ഞങ്ങൾ സൈനിക വിമാനങ്ങൾ അയക്കാം’

ഡൽഹി: ഇന്ത്യൻ അനധികൃത കുടിയേക്കാരെ അമേരിക്കൻ നാവിക താവളമായ ഗ്വാണ്ടനാമോയിലെക്ക് അയക്കുന്നതിൽ എതിർപ്പ് വ്യക്തമാക്കി ഇന്ത്യ. ഗ്വാണ്ടനാമോയിലെക്ക് ഇന്ത്യൻ കുടിയേറ്റക്കാരെ അയക്കരുതെന്ന് ആവശ്യപ്പെടാനാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യയിൽ നിന്നും സൈനിക വിമാനങ്ങൾ അയക്കാമെന്നും പരമാവധി ഇന്ത്യൻ കുടിയേറ്റക്കാരെ അതിൽ തന്നെ മടക്കി അയക്കണമെന്നുമാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാട്. ഇതിനായി ചില വിമാന കമ്പനികളുമായും ഇന്ത്യ ചർച്ച നടത്തുന്നുണ്ട്.

അഫ്ഗാനിസ്ഥാനിൽ നിന്നടക്കമുള്ള ഭീകരവാദികളെ അമേരിക്ക പാർപ്പിച്ചിരുന്ന ഗ്വാണ്ടനാമോയിലേക്ക് കുടിയേറ്റക്കാരെ എത്തിക്കുന്നത് തീരെ ശരിയല്ലെന്ന് സർക്കാർ വ്യത്തങ്ങൾ പറഞ്ഞു. പാനമ, കോസ്റ്ററിക്ക, ഹോണ്ടുറാസ്, ഗ്വാട്ടിമാല, എൽസാൽവദോർ എന്നീ രാജ്യങ്ങളാണ് മറ്റു രാജ്യങ്ങളിലുള്ളവരെ സ്വീകരിക്കാം എന്നറിയിച്ചത്. തിരിച്ചയക്കുന്നവരുടെ എണ്ണം കൂട്ടാനാണ് ഗ്വാണ്ടനോമയിലെ കസ്റ്റഡി കേന്ദ്രങ്ങളിലേക്കും ഇവരെ അയക്കാനുള്ള യു എസ് നീക്കമെന്നാണ് വിലയിരുത്തൽ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com