Wednesday, March 11, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaആവേശമായി മാർ മാക്കീൽ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റ്

ആവേശമായി മാർ മാക്കീൽ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റ്

താമ്പാ (ഫ്‌ളോറിഡ): സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ളിയിൽ നടന്ന പന്ത്രണ്ടാമത് മാർ മാക്കീൽ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന് ആവേശമായി മാറി. ശനിയാഴ്ച്ച രാവിലെ ഒൻപതു മണി മുതൽ ആരംഭിച്ച മത്സരങ്ങൾ രാത്രി എട്ടുമണിയോടെയാണ് സമാപിച്ചത്. ഫ്ലോറിഡ സംസ്ഥാനത്തെ വിവിധ മലയാളി ക്രൈസ്‌തവ ദേവാലയങ്ങളിൽ നിന്നായി മിഡിൽ സ്‌കൂൾ, ഹൈസ്‌കൂൾ, കോളേജ്‌ വിഭാഗങ്ങളിലായി 15 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

അത്യന്തം വാശിയേറിയ മത്സരത്തിൽ മിഡിൽ സ്‌കൂൾ വിഭാഗത്തിൽ താമ്പാ സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ളി ചാമ്പ്യാമാരാകുകയും ഒർലാണ്ടോ സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ പള്ളി റണ്ണേഴ്‌സ് അപ്പ് ആവുകയും ചെയ്‌തു . ഹൈസ്‌കൂൾ വിഭാഗത്തിൽ ഹോളിവുഡ് സിയോൺ അസംബ്ലി ഓഫ് ഗോഡ് ചർച്ച് ഒന്നാം സ്ഥാനവും താമ്പാ സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ളി രണ്ടാം സ്ഥാനവും നേടി. കോളേജ്‌ വിഭാഗത്തിൽ താമ്പാ സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ളിയുടെ എ ടീം ഒന്നാം സ്ഥാനവും ബി ടീം രണ്ടാം സ്ഥാനവും നേടി.

താമ്പാ സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ളി വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ, വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും സമ്മാനിച്ചു. ജസ്റ്റിൻ മറ്റത്തിൽപറമ്പിൽ, ജെഫ്രി ചെറുതാന്നിയിൽ, ഡസ്റ്റിൻ മുടീകുന്നേൽ, ടിനോ – ആഷ്‌ലി പുതുപ്പള്ളിമ്യാലിൽ, സൈമൺ പൂഴിക്കുന്നേൽ, അലീനാ തറയിൽ, ഷോൺ മാക്കീൽ, സാബിൻ പൂവത്തിങ്കൽ, ക്രിസ്‌റ്റി വാലെചിറ, സനീറ്റാ പൂവത്തിങ്കൽ തുടങ്ങിയ യുവജനങ്ങളുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ ടൂർണമെന്റിന് നേതൃത്വം നൽകി. ഇടവകയിലെ മെൻസ് മിനിസ്ട്രിയുടെയും വിമൻസ് മിനിസ്ട്രിയുടെയും വൈവിധ്യമാർന്ന ഭക്ഷണശാലയും ഒരുക്കിയിരുന്നു.

കോട്ടയം ക്‌നാനായ കത്തോലിക്കാ അതിരൂപതയുടെ പ്രഥമ മെത്രാനും പിന്നീട് കത്തോലിക്കാ സഭയിൽ ധന്യൻ പദവിയിലേക്ക് ഉയർത്തപ്പെട്ട ബിഷപ്പ് മാർ മാത്യു മാക്കീലിന്റെ സ്മരണാർത്ഥമാണ് കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments