Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇന്ത്യ റഷ്യയോടടുക്കുന്നതിന് പിന്നിൽ ട്രംപിന്റെ കഴിവുകേടെന്ന് മുൻ​ പെന്റഗൺ ഉദ്യോഗസ്ഥൻ മെക്കിൾ റൂബിൻ

ഇന്ത്യ റഷ്യയോടടുക്കുന്നതിന് പിന്നിൽ ട്രംപിന്റെ കഴിവുകേടെന്ന് മുൻ​ പെന്റഗൺ ഉദ്യോഗസ്ഥൻ മെക്കിൾ റൂബിൻ

ന്യൂഡൽഹി: ഇന്ത്യ റഷ്യയോടടുക്കുന്നതിന് പിന്നിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കഴിവുകേടെന്ന് മുൻ​ പെന്റഗൺ ഉദ്യോഗസ്ഥൻ മെക്കിൾ റൂബിൻ. ഇന്ത്യയിലേക്ക് തടസ്സമില്ലാത്ത എണ്ണവിതരണം ഉറപ്പുനൽകി റഷ്യ​ൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് മൈക്കിൾ റൂബിന്റെ പ്രസ്താവന.

ഇന്ത്യയെ റഷ്യൻ ചേരിയിൽ എത്തിച്ചതിനാണ് ട്രംപിന് നോബൽ സമ്മാനം നൽകേണ്ടത്. അപൂർവ ബഹുമതികൾ ഇന്ത്യ പുടിന് സമ്മാനിക്കുന്നു. നിരവധി കരാറിലൊപ്പുവെക്കുന്നു. ഇതിൽ വലിയ പങ്കും യു.എസിന്റെ പ്രകോപനത്തിൽ നിന്നു​ളവെടുക്കുന്നതാണ്. ഇന്ത്യയുമായുണ്ടായിരുന്ന ബന്ധം താറുമാറാക്കിയ ട്രംപിന്റെ നടപടി യു.എസ് പൗരൻമാരെ അമ്പരപ്പിച്ചുവെന്നും മൈക്കിൽ റൂബിൻ പറഞ്ഞു.

പാകിസ്താന്റെ മുഖസ്തുതിയും കൈക്കൂലിയുമാണോ ട്രംപ് ഭരണകൂടത്തിനെ ഇതിന് ​പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല. ‘ഇന്ത്യ-യു.എസ് ബന്ധം ​ഡോണൾഡ് ട്രംപ് എങ്ങിനെ മാറ്റിമറിച്ചുവെന്നത് ഇപ്പോളും അമ്പരപ്പുണ്ടാക്കുന്ന ഒന്നാണ്. എന്താണ് ​ഡോണൾഡ് ട്രംപി​നെ ഇതിന് പ്രേരിപ്പിച്ചതെന്ന് പല കേന്ദ്രങ്ങളിൽ നിന്നും ചോദ്യമുയരുന്നുണ്ട്. ഒരുപക്ഷേ, അത് പാകിസ്താനിൽ നിന്നുള്ള മുഖസ്തുതിയായിരിക്കാം. പാകിസ്താൻ മോഹവാഗ്ദാനങ്ങൾ നൽകിയിരിക്കാം. എന്തുതന്നെയായാലും നയതന്ത്രപരമായ ഈ കുറവ് വരും ദശാബ്ദങ്ങളിൽ അമേരിക്കക്ക് വിനാശകരമാവും’-റൂബിൻ കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments