ടെഹ്റാൻ: ഇറാനിലെ പ്രക്ഷോഭം വീണ്ടും ആളിക്കത്തുന്നു. യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയുടെ കണക്കുപ്രകാരം ഇറാനിൽ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം വെള്ളിയാഴ്ച 62 ആയി.
സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെടണമെന്ന് ഷാ രാജവംശത്തിലെ നിലവിലെ കിരീടാവകാശി റിസ പഹ്ലവി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ ‘ഏകാധിപതിക്ക് മരണം’, ‘ഇസ്ലാമിക് റിപ്പബ്ലിക് മരിക്കട്ടെ’ എന്നാക്രോശിച്ച് ജനങ്ങളിലൊരുവിഭാഗം രാജ്യവ്യാപകമായി തെരുവിലിറങ്ങി. വ്യാഴ്ച രാത്രി എട്ടോടെ പ്രതിഷേധപ്രകടനങ്ങൾ ആരംഭിച്ചതിനുപിന്നാലെ രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങളും അന്താരാഷ്ട്ര ഫോൺവിളികളും നിരോധിച്ചു.
പ്രതിഷേധത്തെ ശക്തമായി അടിച്ചമർത്തുന്നതിനുള്ള മുന്നൊരുക്കമായാണ് ലോകവുമായുള്ള ആശയവിനിമയ മാർഗങ്ങളെല്ലാം വിച്ഛേദിച്ചതെന്നാണ് പരക്കേയുള്ള ആശങ്ക.
പ്രതിഷേധങ്ങൾക്കുമുന്നിൽ പിന്മാറാൻ തയ്യാറല്ലെന്ന് ഇറാനിലെ പരമാധികാരി അയത്തൊള്ള അലി ഖമേനി പ്രഖ്യാപിച്ചിട്ടുണ്ട്.



