Tuesday, January 21, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedഓർക്കുക വല്ലപ്പോഴും (കവിത -ജ്യോതി ശ്രീനിവാസൻ )

ഓർക്കുക വല്ലപ്പോഴും (കവിത -ജ്യോതി ശ്രീനിവാസൻ )

ഏതകലങ്ങളിൽ നീയിരുന്നീടിലും
ഓർക്കണമീ മുഖം ഒരു നാളിലെങ്കിലും
കാത്തുവച്ചേറെ പ്രതീക്ഷയാൽ മോഹങ്ങൾ
ഞെട്ടറ്റുവീഴാതെ ക്ഷിതിയിൽ ഹോമിക്കാതെ
കാണില്ല, കേൾക്കില്ലയെന്നു വരികിലും
മറവിതൻ ശാശ്മാനമാക്കല്ലേ മാനസം
നിനക്കായിമാത്രം വിരിഞ്ഞ വസന്തത്തിൻ
സൗരഭ്യമറിയാതെയെങ്ങുമേ പോകല്ലേ
ആശകൾ വറ്റാത്ത കനവിൻ്റെ തീരത്ത്
നിന്നോർമ്മകുടീരത്തിൽ ഞാനിരിയ്ക്കും
കാലമിതൾപ്പൂക്കൾ കൊഴിച്ചതറിയാതെ
ഇന്നലെയെന്നപോൽ ചേർന്നിരിയ്ക്കും
അകതാരിൽ നിനക്കായ് തെളിച്ചതിരിനാളം
അണയാതെ കാത്തിടാം കനവുപോലെ
നിനവിൽ നിറഞ്ഞ നിന്നോർമ്മകൾക്കെപ്പോഴും
പ്രണയസുഗന്ധം നിറഞ്ഞുനിൽപ്പൂ
ഓരോ പുലരിയ്ക്കും കൺ പാർത്തിരുന്നു ഞാൻ
നീയെത്തുമാവഴി തെളിഞ്ഞു കാൺമാൻ
മിഴികൾ നിറയ്ക്കാതെ മനമൊട്ടും തളരാതെ
നീയെത്തും നാൾവരെ തളർന്നിടാതെ !
ജ്യോതിശ്രീനിവാസൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com