ന്യൂയോർക്ക്: കനത്ത മഞ്ഞു വീഴ്ചയെത്തുടർന്ന് അമേരിക്കയിൽ 8000ത്തോളം വിമാന സർവിസുകൾ റദ്ദാക്കി. ഞായറാഴ്ചയും തിങ്കളാഴ്ചയും ന്യൂയോർക്കിലേക്കും ന്യൂജേഴ്സിലേക്കുമുള്ള തങ്ങളുടെ വിമാന സർവിസുകൾ റദ്ദാക്കിയെന്ന് എയർ ഇന്ത്യയും അറിയിച്ചു.
വാരാന്ത്യത്തിൽ നടത്തേണ്ടിയിരുന്ന സർവിസുകളാണ് വ്യാപകമായി അമേരിക്കയിൽ റദ്ദക്കിയത്. ശനിയാഴ്ച മാത്രം 3500ഓളം സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്.
കടുത്ത മഞ്ഞുവീഴ്ചയിൽ ജനജീവിതം ദുസ്സഹമായിട്ടുണ്ട്. പടിഞ്ഞാറൻ ടെക്സസ് മുതൽ ന്യൂയാർക്കുവരെ മഞ്ഞിന്റെ പിടിയിലാണ്. ജനങ്ങൾ സുരക്ഷിതരായിരിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹരികേൻ സാധ്യതുള്ള പ്രദേശങ്ങളിലെ ജനങ്ങളോട് കൂടുതൽ കരുതലെടുക്കാൻ അധികൃതർ അറിയിച്ചു.
ഇരു ഡെക്കോട്ടകളിലും മിന്നസോട്ടയിലും അന്തരീക്ഷ ഊഷ്മാവ് മൈനസ് 45 ഡിഗ്രിയിലാണ്. കൃത്യമായ മുൻ കരുതലും തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളുമണിഞ്ഞില്ലെങ്കിൽ ഹൈപോ തെർമിയ വേഗത്തിൽ ബാധിക്കുമെന്നും ജവാപായമുണ്ടാകുമെന്നും മുന്നിറിയിപ്പ് നൽകിയിട്ടുണ്ട്.



