Thursday, April 3, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedകുവൈറ്റിൽ വാഹനങ്ങൾ മോഷ്ടിച്ച സംഘത്തെ പിടികൂടി

കുവൈറ്റിൽ വാഹനങ്ങൾ മോഷ്ടിച്ച സംഘത്തെ പിടികൂടി

കുവൈത്ത് സിറ്റി: വാഹനങ്ങൾ മോഷ്ടിച്ച സംഘത്തെ പിടികൂടി ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് വിഭാഗം. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രൊഫഷണൽ ഉപകരണങ്ങൾ ഉപയോഗിച്ച് വാഹനങ്ങൾ മോഷ്ടിക്കുന്ന ഒരു പുരുഷനും സ്ത്രീയുമടങ്ങുന്ന സംഘമാണ് അറസ്റ്റിലായത്. വിശദമായ അന്വേഷണത്തിൽ തൊഴിലില്ലാത്ത പുരുഷനും സ്ത്രീയും പൗരന്മാരാണെന്നും കണ്ടെത്തി. മോഷ്ടിച്ച വാഹനങ്ങൾ കുറഞ്ഞ സമയത്തേക്ക് ഉപയോഗിച്ച ശേഷം അതിലെ സാധനങ്ങൾ കവർന്ന് ഉപേക്ഷിക്കുന്നതായിരുന്നു ഇവരുടെ രീതി.

ആന്തലസ് ഏരിയയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. വിവിധ ഗവർണറേറ്റുകളിലായി 22 വാഹന മോഷണങ്ങൾ നടത്തിയതായി അവർ സമ്മതിച്ചു. 15 മോഷ്ടിച്ച വാഹനങ്ങളും നിരവധി മോഷ്ടിച്ച സാധനങ്ങളും അധികൃതർ കണ്ടെടുത്തു. പ്രതികളെയും കണ്ടെടുത്ത മോഷ്ടിച്ച വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. പൗരന്മാരും താമസക്കാരും സുരക്ഷാ സേനയുമായി സഹകരിക്കണമെന്നും 112 എന്ന എമർജൻസി നമ്പറിൽ വിളിച്ച് സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com