മസ്കറ്റ്: കേരള സെക്ടറില്‍ വിവിധ വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. മേയ് അവസാനം വരെ നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അധികൃതര്‍ ട്രാവല്‍ ഏജന്റുമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ അറിയിച്ചു.മേയ് 29, 31 തീയതികളിൽ കോഴിക്കോട്-മസ്കറ്റ്, 30, ജൂൺ ഒന്ന് തീയതികളിൽ മസ്കറ്റ്-കോഴിക്കോട് വിമാനങ്ങൾ റദ്ദാക്കി. മേയ് 30ന് തിരുവനന്തപുരത്തുനിന്ന് മസ്കറ്റിലേക്കും ഇവിടെ നിന്ന് തിരുവനന്തപുരത്തേക്കും, 31ന് കണ്ണൂരിൽ നിന്ന് മസ്കറ്റിലേക്കും ഇവിടെ നിന്ന് കണ്ണൂരിലേക്കുള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ജൂൺ മാസത്തിൽ നിരവധി വിമാനങ്ങള്‍ മെർജ് ചെയ്തതായും അറിയിച്ചിട്ടുണ്ട്. ജൂണ്‍ എട്ട്, ഒൻപത് തീയതികളിലുള്ള മസ്കറ്റ്-കോഴിക്കോട്, മസ്കറ്റ്-തിരുവനന്തപുരം സര്‍വീസുകള്‍ ലയിപ്പിച്ച് ഒറ്റ സര്‍വീസുകളായിരിക്കും നടത്തുക.
കേരള സെക്ടറില്‍ വിവിധ വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്
RELATED ARTICLES