Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedകോട്ടയം അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷം വർണ്ണാഭമായി

കോട്ടയം അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷം വർണ്ണാഭമായി

ജീമോൻ ജോർജ്, ഫിലാഡൽഫിയ

ഫിലാഡൽഫിയ: വടക്കേ അമേരിക്കയിലെ ചരിത്ര സ്മരണകളുറങ്ങുന്ന സഹോദരിക നഗരത്തിന്റെ തിരുമുറ്റത്ത് വച്ച് പ്രമുഖ ചാരിറ്റി സംഘടനയായകോട്ടയം അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾ പ്രവർത്തന മികവുകൊണ്ടും സംഘടനാ പാടവം കൊണ്ടും മറ്റൊരു പൊൻതൂവൽ കൂടി ചാർത്തുകയുണ്ടായി.

തിരിതെളിയിച്ചു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയും തുടർന്ന് മൗനപ്രാർത്ഥനയോടുകൂടി ആരംഭിച്ചു ചാരിറ്റി പ്രവർത്തനങ്ങൾ മുൻനിർത്തി മറ്റു സംഘടനകൾക്ക് പോലും മാതൃകയായി സമൂഹത്തിൽ സജീവമായിരിക്കുന്ന കോട്ടയം അസോസിയേഷന്റെ പ്രവർത്തനങ്ങളെ വിവിധ ഇടങ്ങളിലെ സാമൂഹിക സാംസ്കാരിക നേതാക്കന്മാർ വളരെയധികം സ്ലാഹിച്ചു സാംസ്കാരികയുണ്ടായി. മിയ ബോബ് അമേരിക്കൻ ദേശീയഗാനവും ഇങ്ങിത ബോബ് ഇന്ത്യൻ ദേശീയ ഗാനവും ആലപിക്കയുണ്ടായി സമൂഹത്തിൽ ഉണ്ടാകുന്ന ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന സംഘടനകളെ മാത്രമേ ജനങ്ങൾ അംഗീകരിക്കുകയുള്ളൂ എന്നും അതിലുംപരിയായി മികച്ച പ്രവർത്തങ്ങൾ കാഴ്ച വയ്ക്കുന്ന സംഘടനകൾ മാത്രമേ സമൂഹത്തിൽ നിലനിൽക്കുകയുള്ളു എന്നും സംഘടനകളുടെ സമൂഹത്തിലെ പ്രവർത്തങ്ങളാണ് ജനങ്ങൾ അംഗീകരിക്കുന്നതെന്നും അല്ലാത്ത സംഘടനകൾ സമൂഹത്തിൽ തിരസ്കരിക്കപ്പെടുമെന്നും ശക്തമായ നവമാധ്യമങ്ങളുടെ കടന്നുവരവോടുകൂടി സംഘടനാ പ്രവർത്തങ്ങൾ വളരെയധികം സുതാര്യമായെന്നും സണ്ണി കിഴക്കേമുറി (പ്രസിഡന്റ് കോട്ടയം അസോസിയേഷൻ ) അധ്യക്ഷ പ്രസംഗത്തിൽ പറയുകയുണ്ടായി
വ്യത്യസ്തവും നൂതനവുമായ പുതിയ പാതയിലൂടെ സഞ്ചരിച്ചു ചാരിറ്റി പ്രവർത്തങ്ങൾ നടത്തിവരുന്ന കോട്ടയം അസോസിയേഷന്റെ പ്രവർത്തന പന്ഥാവിലെ നാഴികക്കല്ലായ ഈ അസുലഭ വേളയിൽ ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് നടത്തുന്ന ഈ സിൽവർ ജൂബിലി ആഘോഷം വേറിട്ടൊരനുഭവം ആക്കി മാറ്റുവാൻ തക്കവണ്ണം സാധിച്ചു എന്ന് ജോബി ജോർജ് ( കൺവീനർ സിൽവർ ജൂബിലി) പറയുകയുണ്ടായി .

സിൽവർ ജൂബിലിയുടെ മുഖ്യ അതിഥിയായി എത്തിയ പ്രൊഫ. സാം പനംകുന്നേൽ സാമൂഹിക പ്രസക്തിയുള്ള ചെറുകഥയിലൂടെ കോട്ടയം പട്ടണവുമായിട്ടുള്ള തന്റെ കഴിഞ്ഞകാല ബന്ധങ്ങളെ കുറിച്ച് പരാമർശിക്കുകയും കൂടാതെ കോട്ടയം എന്ന ദേശത്തിനു കോട്ടയം എന്ന പേര് ലഭിച്ചതിനെക്കുറിച്ചു ചരിത്രമികവോടുകൂടി അവതരിപ്പിക്കുകയും സംഘടനയുടെ ചാരിറ്റി പ്രവർത്തങ്ങളെ കുറിച്ച് വളരെയധികം ശ്ലാഹിച്ചു സംസാരിക്കുകയും തുടർന്നുള്ള എല്ലാ ചാരിറ്റി പ്രവർത്തങ്ങൾക്കും ആശംസകൾ അർപ്പിക്കുകയും ചെയ്തു
കഴിഞ്ഞകാലങ്ങളിൽ കോട്ടയം അസോസിയേഷൻ നടത്തിയ ആരോഗ്യവിദ്യാഭാസ ഭവൻ മേഖലകളിലെ ചാരിറ്റി പ്രവർത്തങ്ങളെ കുറിച്ചും കൂടാതെ അമേരിക്കയിലും കേരളത്തിലുമായി നടത്തി വരുന്ന ചാരിറ്റി പ്രവർത്തങ്ങൾ കൂടുതലായി വിപുലീകരിക്കുവാനുമുള്ള ആലോചനയിലുമാണെന്നും ചാരിറ്റി പ്രവർത്തങ്ങൾക്ക് നിർലോഭമായ സഹായ സഹകരണങ്ങൾ നൽകി വരുന്ന വ്യാപാരസ്ഥാപനങ്ങളെയും വ്യക്തികളെയും ഈ അവസരത്തിൽ നന്ദിയോടുകൂടി ഓർക്കുന്നുവെന്നും, സാജൻ വർഗീസ് ( കോഓർഡിനേറ്റർ ചാരിറ്റി ) അറിയിക്കുകയുണ്ടായി . കോട്ടയം അസോസിയേഷനിലെ മുഖ്യ പങ്കാളികളായ വനിതാഫോറമിനെ പ്രതിനിധികരിച്ചു സാറ ഐയ്‌പും ( പ്രസിഡന്റ് വനിതാ ഫോറം ) തദവസരത്തിൽ ആശംസകളർപ്പിക്കുകയുണ്ടായി.

കോട്ടയം അസോസിയേഷന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ചു എക്കാലത്തും ഓർമ്മകളിൽ സൂക്ഷിക്കത്തക്കവിധം ഒരുക്കിയിട്ടുള്ള സ്മരണികയുടെ പ്രകാശനം സഞ്ചു സ്കറിയ (ചീഫ് എഡിറ്റർ സൗവനിർ ) മുതിർന്ന കമ്മിറ്റി അംഗവും മുൻ പ്രസിഡന്റുമായ ജോസഫ് മാണിക്ക്  ആദ്യപ്രതി നൽകികൊണ്ട് നിർവഹിക്കുകയും ഈ വർഷത്തെ     കോട്ടയം അസോസിയേഷന്റെ  ചാരിറ്റി എക്സെല്ലൻസ്  അവാർഡ്  നൈനാൻ ചാക്കോയ്ക്ക് നൽകി ആദരിക്കുകയും പിന്നീട് സംഘടനയുടെ ആരംഭകാലഘട്ടം മുതൽ നടത്തിയ പ്രവർത്തങ്ങൾക്ക് സാബു ജേക്കബ് , ജോണ് പി വർക്കി എന്നിവരെ പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും തുടർന്ന്  മലയാള ചലച്ചിത്ര സിനിമ ലോകത്തു അഭിനയവും ഒപ്പം ചലച്ചിത്ര നിർമ്മാണവും നടത്തി വരുന്ന കമ്മിറ്റി അംഗവുമായ ജീമോൻ ജോർജിനെ പ്രത്യേകം ആദരിക്കുകയുണ്ടായി . തുടർന്ന് സ്പോൺസേഴ്‌സിനെ  ആദരിക്കൽ ചടങ്ങും  നടത്തുകയുണ്ടായി. ബിനു മാത്യു ( ചെയർമാൻ ട്രൈസ്റ്റേറ്റ് കേരള ഫോറം )  ജോണ് പണിക്കർ ( പ്രസിഡന്റ് പമ്പ മലയാളി അസോസിയേഷൻ ) ലിജോ ജോർജ് ( സെക്രട്ടറി മാപ്പ് ) ഫിലിപ്പോസ് ചെറിയാൻ ( ഫ്രണ്ട് ഓഫ് തിരുവല്ല )  അഭിലാഷ് ജോൺ ( പ്രസിഡന്റ് സിമിയോ ) തുടിങ്ങിയവരും ആശംസകൾ അർപ്പിക്കുകയുണ്ടായി . സാബു ജേക്കബ് ( ജനറൽ സെക്രട്ടറി ) എല്ലാവർക്കും നന്ദി പറയുകയും  ജീമോൻ ജോർജ് കുര്യൻ രാജൻ എന്നിവർ എംസിമാരായി പ്രവർത്തിക്കുകയും ഉണ്ടായി  തുടർന്ന് ബെന്നി കൊട്ടാരത്തിൽ സാബു പാമ്പാടി എന്നിവരുടെ നേതൃത്വത്തിൽ കലാസന്ധയും അരങ്ങേറുകയുണ്ടായി. വളരെയധികം വ്യത്യസ്തവും ശ്രുതിമധുരവുമായ ഗാനാലാപനത്തിലും നൃത്തങ്ങളിലൂടെയും കാണികളുടെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റിയ ഡി എച് ഓ ക്രീയേറ്റീവിന്റെ കലാപരിപാടികൾ ഏറെ ആസ്വാദന ജനകമായിരുന്നു.

പ്രവാസികളായി ജീവിക്കുന്ന നമ്മുടെ ഇടയിൽ കോട്ടയവും സമീപ പ്രദേശങ്ങളിലുമുള്ള ധാരളം വ്യക്തികൾ പങ്കെടുക്കുകയും അതിലൂടെ പലരെയും പരിചയപ്പെടുകയും സൗഹൃദങ്ങൾ പുതുക്കുവാൻ സാധിക്കുകയും ചെയ്യുകയുണ്ടായി എന്നും സിൽവർ ജൂബിലി ആഘോഷവേളയിൽ പങ്കെടുത്ത ധാരളം ആളുകൾ അഭിപ്രായപ്പെടുകയും ഭാവിയിലും ഇതുപോലുള്ള കൂട്ടായ്മകൾക്ക് നേതൃത്വം കൊടുത്തു നടത്തണമെന്ന് പങ്കെടുത്തവർ ഒന്നടങ്കം ആവശ്യപ്പെടുകയുണ്ടായി.

ഈ സിൽവർ ജൂബിലി ആഘോഷ മഹാമഹത്തിനു ജോൺ മാത്യു , ജെയിംസ് അന്ത്രയോസ് , ജെയ്‌സൺ വർഗീസ് മാത്യു ഐയ്പ് എബ്രഹാം ജോസഫ്, വർഗീസ് വർഗീസ് , രാജു കുരുവിള , വർക്കി പൈലോ, സെറിൻ ചെറിയാൻ കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയുടെ കൂട്ടായ പ്രവർത്തനത്തിലൂടെയും വിമൻസ് ഫോറത്തിന്റെ സഹകരണത്തിലുമായി ധാരാളം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സിൽവർ ജൂബിലി ബാങ്കെറ്റ് നൈറ്റ് ഒരു വൻ വിജയമാക്കി തീർക്കുവാൻ സാധിച്ച ചാരിതാർഥ്യത്തോടുകൂടി ആഘോഷരാവിന്‌ തിരശീല വീഴുകയുണ്ടായി .

വാർത്ത അയച്ചത്: ജീമോൻ ജോർജ് ഫിലാഡൽഫിയ

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments