Friday, April 3, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകോറല്‍ സ്പ്രിങ് ഡപ്യൂട്ടി മേയർ നാന്‍സി ബോവനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍

കോറല്‍ സ്പ്രിങ് ഡപ്യൂട്ടി മേയർ നാന്‍സി ബോവനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഫ്ലോറിഡ : സൗത്ത് ഫ്ലോറിഡയിലെ കോറല്‍ സ്പ്രിങ്സ് ഡപ്യൂട്ടി മേയര്‍ നാന്‍സി മെറ്റയര്‍ ബോവനെ ബുധനാഴ്ച സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗാര്‍ഹീക പീഡന കേസായി രജിസ്റ്റര്‍ ചെയ്ത് അന്വേഷം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സ്റ്റീഫന്‍ ബോവനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഈ പദവിയിലെത്തുന്ന ആദ്യ കറുത്ത വംശജയാണ് 38 വയസ്സുകാരിയായ നാന്‍സി മെറ്റയര്‍ ബോവന്‍. 2024ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അവര്‍ പിന്നീട് ഡപ്യൂട്ടി മേയറായി നിയമിതയായി. പരിസ്ഥിതി ശാസ്ത്രജ്ഞയായിരുന്ന നാന്‍സി തിരഞ്ഞെടുപ്പിന് മുമ്പ് ബ്രൗവാര്‍ഡ് കൗണ്ടി സോയില്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ഡിസ്ട്രിക്ടില്‍ അംഗമായും പ്രവര്‍ത്തിച്ചിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments