അനിൽ മറ്റത്തിക്കുന്നേൽ
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ നടത്തപ്പെട്ട നാല്പതുമണിക്കൂർ ആരാധന ഭക്തിനിർഭരമായി സമാപിച്ചു. നവംബർ 28 വെള്ളിയാഴ്ച്ച വൈകിട്ട് ആറുമണിക്ക് ദിവ്യബലിയോട് കൂടി ആരംഭിച്ച് നവംബർ 30 ഞായറാഴ്ച ഉച്ചയോടുകൂടിയാണ് നാൽപ്പത് മണയ്ക്കൂർ ആരാധനയുടെ തിരുക്കർമ്മങ്ങൾ സമാപിച്ചത്.
കോട്ടയം അതിരൂപതയിലെ വല്ലംബ്രോസൻ സന്ന്യാസ സമൂഹത്തിലെ ഫാ. ജോബി പന്നൂറയിൽ, ഫാ. സാബു വെള്ളരിമറ്റം, ഫാ. ജോസഫ് പുതുപ്പറമ്പിൽ എന്നിവർ മൂന്നുദിവസങ്ങളിലെ വിവിധ തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. വിവിധ കൂടാരയോഗങ്ങളും മിനിസ്ട്രികളും രാത്രിയും പകലും നീണ്ടുനിന്ന തുടർച്ചയായ ആരാധനയിൽ പങ്കാളികളായി. യുവതീയുവാക്കൾക്കായി പ്രത്യേകം സംഘടിപ്പിച്ച ആരാധനക്ക് ഫാ. മെൽവിൻ മംഗലത്ത് നേതൃത്വം നൽകി.

ഞായറാഴ്ച്ച ഉച്ചക്ക് നടത്തപ്പെട്ട ദിവ്യകാരുണ്യ പ്രദിക്ഷണത്തോടെയാണ് നാല്പതുമണിക്കൂർ ആരാധന സമാപിച്ചത്. വികാരി. ഫാ. സിജു മുടക്കോടിയിലിനൊപ്പം, അസി. വികാരി.ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ശാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കാച്ചൻ പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം ട്രഷറർ ജെയിംസ് മന്നാകുളത്തിൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി .



