വിനോദ് കൊണ്ടൂർ ഡേവിഡ്
ബാരി/ഒൻ്റാരിയോ: ചെങ്ങന്നൂർ തിരുവൻവണ്ടൂർ കിഴക്കേ മുണ്ടക്കൽ പരേതനായ ചെറിയാൻ തോമസ്സിൻ്റെയും തങ്കമ്മ തോമസ്സിൻ്റെയും മകനായ ചെറിയാൻ തോമസ് (സച്ചിൻ) (50), കാനഡയിലെ ഒൻ്റാരിയോ പ്രൊവിൻസിലെ ബാരിയിൽ അന്തരിച്ചു. നാട്ടിൽ തിരുവൻവണ്ടൂർ സെൻ്റ് ഇഗ്നേഷ്യസ് ക്നാനായ ദേവാലയത്തിലെ അംഗമാണ്. വർഷങ്ങളായി കാനഡയിൽ ഫിസിക്കൽ തെറാപ്പിസ്റ്റായിൽ ജോലി ചെയ്തു വരുകയായിരുന്നു. ബാരിയിൽ തന്നെ ഫിസിക്കൽ തെറാപ്പിസ്റ്റ് കൂടിയായ തിരുവല്ല ഇരവിപേരൂർ കന്നകുഴിയിൽ ജയയാണ് ഭാര്യ. മക്കൾ: ദിയ (സോഷ്യൽ വർക്കർ), എൽസ (കോളേജ് വിദ്യാർത്ഥിനി).
വേക്ക് സർവ്വീസ്: ഫെബ്രുവരി 18, 2026 ബുധനാഴ്ച്ച വൈകിട്ട് 5 മണി മുതൽ 8 മണി വരെ ആഡംസ് ഫ്യൂണറൽ ഹോം 445 സെൻ്റ് വിൻസൻ്റ് സ്ട്രീറ്റ്, ബാരി, ഒൻ്റാരിയോ L4M 5L9.
ഫ്യൂണറൽ സർവ്വീസ്:
ഫെബ്രുവരി 19 വ്യാഴാഴ്ച്ച രാവിലെ 10 മണി മുതൽ 1 മണി വരെ, ആഡംസ് ഫ്യൂണറൽ ഹോം 445 സെൻ്റ് വിൻസൻ്റ് സ്ട്രീറ്റ്, ബാരി, ഒൻ്റാരിയോ L4M 5L9.
ബെറിയൽ സർവ്വീസ്:
ഫ്യൂണറൽ സർവ്വീസിനു ശേഷം സെൻ്റ് മേരീസ് കാത്തലിക്ക് സെമിത്തേരി 208 സണ്ണിഡേയിൽ റോഡ്, ബാരി, ഒൻ്റാരിയോ L4M 5R4 വച്ച് നടത്തപ്പെടും.
വേക്ക് സർവ്വീസ്, ഫ്യൂണറൽ സർവ്വീസ് ലൈവ് ടെലികാസ്റ്റ് യൂടൂബ് ലിങ്ക്:
📅 Wake Service – Wednesday 2/18/2026
https://www.youtube.com/live/uUyMUk5QbsE?si=rqHnpVQSGubuTZql
📅 Funeral Service – Thursday
2/19/2026
https://www.youtube.com/live/QtYrMLz1_7U?si=tRa8Ft5qvkLudh6U



