Wednesday, December 31, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡാളസ് സൗഹൃദവേദിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി 3 ശനിയാഴ്ച

ഡാളസ് സൗഹൃദവേദിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി 3 ശനിയാഴ്ച

ഷാജി രാമപുരം

ഡാളസ് : ഡാളസിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ സൗഹൃദവേദിയുടെ നേതൃത്വത്തിൽ 2025 – 2026 വർഷത്തെ ക്രിസ്തുമസ് പുതുവത്സര ദിനാഘോഷം 2026 ജനുവരി 3 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഡാളസിലെ കരോൾട്ടണിലുള്ള സെന്റ് മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓര്‍ത്തഡോക്‌സ് ആഡിറ്റോറിയത്തിൽ വെച്ച് (2112, Old Denton Rd, Carrollton, TX 75006) വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു.

മലങ്കര യാക്കോബായ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സെക്രട്ടറിയും, ഡാളസ് സെന്റ.മേരിസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ്‌ ഇടവക വികാരിയുമായ റവ. ഫാ. പോള്‍ തോട്ടക്കാട്ട് മുഖ്യ സന്ദേശം നൽകും.

2025 – 2026 വർഷത്തെ ക്രിസ്തുമസ് പുതുവത്സര ദിനാഘോഷ ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി തോമസ് ജോബോയ് ഫിലിപ്പ് (പ്രസിഡന്റ്), ബാബു വർഗീസ് അമ്പനാട്ട് (സെക്രട്ടറി), ബിനോജ് എബ്രഹാം (ട്രഷറാർ) എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ബാബു വർഗീസ് അമ്പനാട്ട് (സെക്രട്ടറി) 469 569 9167.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments