Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedതാമസ വിലാസങ്ങൾ അപ്‌ഡേറ്റ് ചെയ്തില്ല: പ്രവാസികളുടെ അഡ്രസ്സുകൾ റദ്ദാക്കി

താമസ വിലാസങ്ങൾ അപ്‌ഡേറ്റ് ചെയ്തില്ല: പ്രവാസികളുടെ അഡ്രസ്സുകൾ റദ്ദാക്കി

കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ വിലാസങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്തതിനെ തുടർന്ന് 500 പ്രവാസികളുടെ അഡ്രസ്സുകൾ റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. പ്രോപ്പർട്ടി ഉടമയുടെ സമ്മതത്തോടെയോ അല്ലെങ്കിൽ പ്രോപ്പർട്ടി പൊളിക്കുന്നത് മൂലമോ റെസിഡൻഷ്യൽ വിലാസങ്ങൾ ഇല്ലാതാക്കുന്ന പ്രക്രിയ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. മേൽവിലാസം ഇല്ലാതായവർ ഔദ്യോഗിക പത്രമായ കുവൈത്ത് ടഡേയിൽ പേര് പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അതോറിറ്റിയിൽ എത്തി അനുബന്ധ രേഖകൾ നൽകിയ ശേഷം പുതിയ വിലാസം രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു. അല്ലെങ്കിൽ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. 1982ലെ 32ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരം 100 ദിനാറിൽ കൂടാത്ത പിഴ വരെ ചുമത്താനാകും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments