Monday, January 12, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeEuropeനിരോധിത സ്ഥലത്ത് വെച്ച്‌ പ്രാവിന് തീറ്റ കൊടുത്തു; ലണ്ടനിൽ യുവതിയെ കയ്യിൽ വിലങ്ങു വച്ച് കസ്റ്റഡിയിലെടുത്ത്...

നിരോധിത സ്ഥലത്ത് വെച്ച്‌ പ്രാവിന് തീറ്റ കൊടുത്തു; ലണ്ടനിൽ യുവതിയെ കയ്യിൽ വിലങ്ങു വച്ച് കസ്റ്റഡിയിലെടുത്ത് പൊലീസ്

ലണ്ടൻ:ലണ്ടനിൽ പ്രാവിന് തീറ്റ കൊടുത്ത യുവതിയുടെ കയ്യിൽ വിലങ്ങു വച്ച പൊലീസ് നടപടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായി. ബുധനാഴ്ച ഹാരോയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ വഴിയാത്രക്കാരൻ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നു. പൊലീസും കൗൺസിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും ചേർന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.

പബ്ലിക് സ്പേസസ് പ്രൊട്ടക്ഷൻ ഓർഡർ ലംഘിച്ചതായി ചൂണ്ടിക്കാട്ടി 100 പൗണ്ട് യുവതിക്ക് പിഴ ചുമത്തുകയും ചെയ്തു. അൽപനേരം പൊലീസ് വാനിന്റെ പിന്നിൽ നിർത്തിയെങ്കിലും പിന്നീട് യുവതിയെ വിട്ടയച്ചു. പക്ഷികൾക്കും മറ്റ് മൃഗങ്ങൾക്കും ഇവിടെ വെച്ച് തീറ്റ നൽകുന്നത് നിരോധിച്ചിട്ടുണ്ടെന്നാണ് ഹാരോ ടൗൺ ആൻഡ് ഡിസ്ട്രിക്റ്റ് സെന്റർ അറിയിച്ചിരിക്കുന്നത്. ഭിക്ഷാടനം, പൊതു ഇടങ്ങളിൽ വാണിജ്യ മാലിന്യങ്ങൾ ഉപേക്ഷിക്കൽ എന്നിവയും ഇവിടെ നിരോധിച്ചിട്ടുണ്ട്.

ഉച്ചഭാഷിണികളുടെ ഉപയോഗം, ലഘുലേഖകൾ വിതരണം തുടങ്ങിയ മറ്റ് പ്രവർത്തനങ്ങൾക്ക് മുൻകൂർ അനുമതി ആവശ്യമാണ്. ഇത്തരത്തിലുള്ള നിയമലംഘനത്തിന് 1,000 പൗണ്ട് വരെ പിഴ ലഭിക്കാമെന്ന് അധികൃതർ ഓർമിപ്പിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments