Saturday, January 17, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeEuropeനോർത്തംപ്ട്ടനിൽ അന്തരിച്ച ഡോ. ഷാജി ജോസഫിന്റെ പൊതുദർശ്ശനവും, സംസ്ക്കാരവും 19 ന്, തിങ്കളാഴ്ച്ച

നോർത്തംപ്ട്ടനിൽ അന്തരിച്ച ഡോ. ഷാജി ജോസഫിന്റെ പൊതുദർശ്ശനവും, സംസ്ക്കാരവും 19 ന്, തിങ്കളാഴ്ച്ച

അപ്പച്ചന്‍ കണ്ണന്‍ചിറ

നോർത്താംപ്ടൺ: പുതുവർഷ പുലരിയിൽ നോര്‍ത്താംപ്ടണില്‍ അന്തരിച്ച ഡോ. ഷാജി ജോസഫിന് മറ്റന്നാൾ, ജനുവരി 19 ന് തിങ്കളാഴ്ച്ച യാത്രാമൊഴിയേകും. പരേതൻ കോട്ടയം കൂത്രപ്പള്ളി പടിഞ്ഞാറേ വീട്ടില്‍ കുടുംബാംഗമാണ്.
നോർത്താംപ്ടണിലെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഷാജി ജോസഫ്, മികച്ച സാമൂഹ്യ പ്രവർത്തകനും, സംഘാടകനുമായിരുന്നു.ഹോമിയോപ്പതിയിൽ ബിരുദധാരിയായ ഡോ. ഷാജി നാട്ടിലും യു കെ യിലുമായി ഹോമിയോ പ്രാക്‌റ്റിസ് നടത്തിയിരുന്നു.

നോർത്താംപ്ടണിലെ ‘ദി കാത്തോലിക് കത്തീഡ്രൽ ഓഫ് ഔർ ലേഡി ഇമ്മാക്കുലേറ്റ് & സെന്റ് തോമസ് ഓഫ് കാന്റർബറി കത്തീഡ്രലിൽ വെച്ച് ജനുവരി 19 ന്, തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് അന്ത്യോപചാര തിരുക്കർമ്മങ്ങൾ ആരംഭിക്കും. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം അന്ത്യാഞ്ജലി അര്‍പ്പിക്കുവാനും പൊതുദർശ്ശനത്തിനുമുള്ള അവസരം ക്രമീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് മൃദദേഹം കിങ്സ്തോര്‍പ്പ് സെമിത്തരിയില്‍ എത്തിച്ച്, ഉച്ചയ്ക്ക് 2 മണിയോട് സംസ്കാര ശുശ്രുഷകൾക്ക് ശേഷം അടക്കും.
Image.png
പുതുവർഷ പുലരിയിൽ കുടുംബത്തെയും മലയാളിസമൂഹത്തെയും, ഏറെ വേദനിപ്പിച്ചു കൊണ്ടാണ് ഷാജിയുടെ മരണവാർത്ത അറിയുന്നത്. നോര്‍ത്താംപ്ടണ്‍ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്ന ഡോക്ടർ ഷാജിയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. അതേ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയിരുന്ന ഭാര്യ മിനിയും, മക്കളും മരണസമയത്ത് അരികിലുണ്ടായിരുന്നു.

പരേതന്റെ ഭാര്യ മിനി ഷാജി, ഇലഞ്ഞി ഊര്‍വ്വച്ചാലില്‍ കുടുംബാംഗമാണ്. മിനി, നോർത്താംപ്ടൺ ഹോസ്പിറ്റലിലെ സീനിയര്‍ നോനാറ്റല്‍ സ്റ്റാഫ് നേഴ്‌സാണ്. ഷെല്‍വിന്‍, ഷോല്‍സിന്‍ എന്നിവർ മക്കളും, ഹെലന ഷെല്‍വിന്‍ മരുമകളുമാണ്.

പരേതന് 68 വയസ്സ് പ്രായമായിരുന്നു. കുടുംബ നാഥന്റെ ആകസ്മിക മരണം ദുംഖത്തിലാഴ്ത്തിയ കുടുംബത്തിനു സാന്ത്വനവും, സഹായവുമായി വൈദികരായ സെബാസ്റ്റ്യന്‍, ബെന്നിയച്ചന്‍, മലയാളി സമൂഹം, ബന്ധു മിത്രാദികള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സ്നേഹോഷ്മളമായ സാന്നിദ്ധ്യം ഉണ്ടായിരുന്നത് കുടുംബത്തിന് ഏറെ ആശ്വാസമേകി.

പ്രിയ സഹോദരന് വിടചൊല്ലുവാനും, പ്രാർത്ഥനകൾ നേരുവാനും, ദുംഖാർത്തരായ കുടുംബാംഗങ്ങൾക്ക് സാന്ത്വനമേകുവാനും യു കെ യുടെ നാനാഭാഗങ്ങളിൽ നിന്നും വലിയൊരു സമൂഹം എത്തിച്ചേരുമെന്നതിനാൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

Cathedral Address: The Catholic Cathedral of Our Lady Immaculate & St Thomas of Canterbury, Kingsthorpe Rd, Primrose Hill, Northampton NN2 6AG. ( Time 11 AM

Cemetery Address: Kingsthorpe Cemetery, NN2 8LU (Time 2 PM )

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments