Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorized'ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ നേരിടേണ്ടി വരും'; ഇന്ത്യക്ക് മലേഷ്യയുടെ മുന്നറിയിപ്പ്

‘ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ നേരിടേണ്ടി വരും’; ഇന്ത്യക്ക് മലേഷ്യയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: ന്യൂനപക്ഷങ്ങളെയോ മതവികാരങ്ങളെയോ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങൾ ഇന്ത്യയ്ക്ക് നേരിടേണ്ടി വരുമെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. ഇന്ത്യ സന്ദർശനത്തിനായി ഇന്നലെയാണ് അൻവർ ഇബ്രാഹിം ഡൽഹിയിൽ എത്തിയത്.

ന്യൂനപക്ഷങ്ങളെയോ മതവികാരങ്ങളെയോ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങൾ ഇന്ത്യയ്ക്ക് നേരിടേണ്ടി വരുമെന്നുളള വസ്തുത താൻ നിഷേധിക്കുന്നില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഈ പ്രശ്നം ചർച്ച ചെയ്തിട്ടുണ്ട്. അദ്ദേഹം അതിൽ ശരിയായ നടപടിയെടുക്കും എന്ന് താൻ പ്രതീക്ഷിക്കുന്നു. നെഹ്‌റുവും, ഷൗ എൻലായും, സുകാർണോയുമെല്ലാം കൊളോണിയലിസത്തിനും സാമ്രാജ്യത്വത്തിനും എതിരെ നിലകൊണ്ടവരാണ്. മനുഷ്യത്വം എന്താണെന്നും സ്വാതന്ത്ര്യം എന്താണെന്നും തിരിച്ചറിയാൻ അവർ ശ്രമിച്ചിട്ടുണ്ട്. കൂടാതെ മനുഷ്യത്വം എന്താണെന്നും സ്വാതന്ത്ര്യം എന്താണെന്നും തിരിച്ചറിഞ്ഞ് അവർ പ്രവർത്തിച്ചിട്ടുണ്ടെന്നും അൻവർ ഇബ്രാഹിം പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ മലേഷ്യയുടെ മുൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് വിമർശിച്ചിരുന്നു. കൂടാതെ പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനെതിരെയും മഹാതിർ മുഹമ്മദ് രം​ഗത്ത് എത്തിയിരുന്നു. ഇതിന് ശേഷം ഇന്ത്യ-മലേഷ്യ ഉഭയകക്ഷി ബന്ധം വീണ്ടും ശക്തമാകുമ്പോഴാണ് ഇബ്രാഹിമിൻ്റെ പരാമർശം. മഹാതിർ മുഹമ്മദിന്റെ പ്രഖ്യാപനത്തിന് ശേഷം ന്യൂഡൽഹിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും മലേഷ്യൻ എണ്ണ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

ശാരദാ മുരളീധരന്‍ അടുത്ത ചീഫ് സെക്രട്ടറി
2022 ലാണ് അൻവർ ഇബ്രാഹിം മലേഷ്യയുടെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. 2023-ൽ ഇരു രാജ്യങ്ങളും സ്വന്തം രൂപയിലും റിംഗിറ്റ് കറൻസിയിലും വ്യാപാരം നടത്തിയിരുന്നു. ഇന്ത്യയുടെ മലേഷ്യൻ പാമോയിൽ ഇറക്കുമതിയും വർധിച്ചിരുന്നു. 2016-ലാണ് വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക് ഇന്ത്യ വിടുന്നത്. 2018-ൽ മലേഷ്യയിൽ രാഷ്ട്രീയ അഭയം തേടിയ സാക്കിർ നായിക് ഇപ്പോഴും മലേഷ്യയിൽ തന്നെയാണ് തുടരുന്നത്.

2016 ജൂലൈയിൽ ധാക്കയിലെ ഹോളി ആർട്ടിസൻ ബേക്കറിയിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സാക്കിർ നായികിന്റെ പേര് ഉയർന്ന് വന്നിരുന്നു. അതിനു ശേഷം തീവ്രവാദവുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളുമായി നായിക്കിനായുളള തിരച്ചിൽ ഇന്ത്യ തുടരുകയാണ്. ന്യൂഡൽഹി നായിക്കിനെതിരെ തെളിവുകൾ നൽകിയാൽ അദ്ദേഹത്തെ കൈമാറാനുള്ള ഇന്ത്യയുടെ അഭ്യർത്ഥന തൻ്റെ സർക്കാർ പരിഗണിക്കുമെന്ന് തൻ്റെ പ്രസംഗത്തിനിടെ ഇബ്രാഹിം സൂചിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments