Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorized"പകൽ എസ്.എഫ്.ഐയുടെ കൂടെ, രാത്രി പി.എഫ്.ഐക്കൊപ്പം"; സംസ്ഥാന സർക്കാറിനെതിരെ വീണ്ടും ഗവർണർ

“പകൽ എസ്.എഫ്.ഐയുടെ കൂടെ, രാത്രി പി.എഫ്.ഐക്കൊപ്പം”; സംസ്ഥാന സർക്കാറിനെതിരെ വീണ്ടും ഗവർണർ

ന്യൂഡൽഹി: സംസ്ഥാന സർക്കാറിനെ വീണ്ടും കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള സർക്കാർ പകൽ എസ്.എഫ്.ഐക്കൊപ്പവും രാത്രി പി.എഫ്.ഐ ( നിരോധിച്ച പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) ക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് ആരിഫ് മുഹമ്മദ് ഖാൻ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ കുറ്റപ്പെടുത്തി.

കേരളത്തിലെ ജനം പറയുന്നതാണ് താൻ അവകാശപ്പെട്ടത്. ഇപ്പോൾ കൃത്യമായ പേരുകൾ നൽകാനാകില്ല. എന്നാൽ, കേന്ദ്ര ഏജൻസികൾക്ക് ഈ വിവരങ്ങങ്ങളറിയാമെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ പ്രവർത്തിച്ചതിന് അറസ്റ്റിലായ 15 എസ്.എഫ്.ഐക്കാരിൽ പകുതിയോളം പേരും സജീവ പി.എഫ്.ഐ പ്രവർത്തകരാണെന്ന് കണ്ടെത്തിയെന്നും ഗവർണർ ആരോപിച്ചു. ഇത് പുതിയ കാര്യമല്ല. പി.എഫ്.ഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു​വെന്ന് നിയമസഭയിൽ വരെ ആരോപണങ്ങൾ ഉയർന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

പ്രകടനങ്ങളിൽ കരിങ്കൊടി പിടിക്കുന്നവർ യഥാർഥത്തിൽ വിദ്യാർഥികളാണോയെന്ന് അറിയില്ല. അവർക്കെല്ലാം പ്രായം വളരെ കൂടുതലാണെന്ന് വ്യക്തമാണ്. കണ്ണൂർ സർവകലാശാല കേസിലെ സുപ്രീംകോടതി വിധിക്കു പിന്നാലെയാണ് പ്രതിഷേധിക്കുന്നത്. സർവകലാശാലകളുടെ നിയന്ത്രണം നഷ്‌ടപ്പെടുന്നത് ഭരണകക്ഷിക്ക് അസ്വസ്ഥതയു​ണ്ടാക്കുന്നു​വെന്നും ഗവർണർ അഭിപ്രായപ്പെട്ടു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments