Wednesday, February 25, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedഫൊക്കാന കണ്‍വന്‍ഷന്‍ പെന്‍സില്‍വേനിയ റീജിയണല്‍ കിക്കോഫ് മാര്‍ച്ച് 7-ന് ഫിലാഡല്‍ഫിയയില്‍

ഫൊക്കാന കണ്‍വന്‍ഷന്‍ പെന്‍സില്‍വേനിയ റീജിയണല്‍ കിക്കോഫ് മാര്‍ച്ച് 7-ന് ഫിലാഡല്‍ഫിയയില്‍

(ജോര്‍ജ്ജ് ഓലിക്കല്‍)

ഫിലാഡല്‍ഫിയ: ഫൊക്കാന കണ്‍വന്‍ഷനു വേണ്ടിയുള്ള രജിട്രേഷന്‍ കിക്കോഫ് ഫിലാഡല്‍ഫിയായില്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 7 ശനിയാഴ്ച 5:00 മണിക്ക് മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിലാണ് (7733 കാസ്റ്റര്‍ അവനൃു) പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

പെന്‍സില്‍വേനിയ റീജിയണല്‍ വൈസ് പ്രസിഡന്റ് ഷാജി സാമുവലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുയോഗത്തില്‍ ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയി ചാക്കപ്പന്‍, മറ്റ് ഫൊക്കാന ഭാരവാഹികളും പെന്‍സില്‍വേനിയ റീജീയണിലെ അംഗ സംഘടന പ്രസിഡന്റുമാരും ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കുന്നു.

കിക്കോഫിനോടനുബന്ധിച്ച് ഫൊക്കാന റീജിയണല്‍ സ്‌പെല്ലിംങ് ബീ കോമ്പറ്റീഷനും, ഫൊക്കാനയില്‍ വിജയകരമായി തീര്‍ന്ന മെഡിക്കല്‍ പ്രിവിലേജ് കാര്‍ഡ് വിതരണവും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഷാജി സാമുവല്‍: 267 686 1882, മില്ലി ഫിലിപ്പ്: 215 620 6290

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments