ലിൻസ് താന്നിച്ചുവട്ടിൽ
ചിക്കാഗോ: ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ 2026-27 കാലയളവിലേയ്ക്കുള്ള ട്രസ്റ്റിമാരെ തിരഞ്ഞെടുത്തു. തോമസ് കുന്നുംപുറത്ത്, മത്തിയാസ് പുല്ലാപ്പള്ളി, അബ്രാഹം അരീച്ചിറയിൽ, ജെയ്മോൻ പടിഞ്ഞാറേൽ, എബിൻ കുളത്തിൽകരോട്ട് എന്നിവരാണ് പുതിയ കൈക്കാരന്മാർ.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റിമാരെ അഭിനന്ദിച്ചുകൊണ്ട്, ഇടവകയുടെ സമഗ്ര പുരോഗതിക്കായി പുതിയ ഭാരവാഹികൾക്ക് എല്ലാ ആശംസകളും ഇടവകയുടെ മദ്ധ്യസ്ഥനായ ഈശോയുടെ പരിശുദ്ധ തിരുഹൃദയത്തിൻ്റെ നാമത്തിൽ നേരുന്നതായി വികാരി ഫാ. അബ്രാഹം കളരിക്കൽ അറിയിച്ചു.

മാർച്ച് ഒന്ന് ഞായറാഴ്ച വി. കുർബാനയെത്തുടർന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാരിഷ്കൗൺസിൽ അംഗങ്ങളും കൈക്കാരന്മാരും പ്രതിജ്ഞയോടെ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു. സ്ഥാനമൊഴിഞ്ഞ എക്സിക്യൂട്ടീവിന് ഇടവകയുടെ ആദരവും വികാരിയച്ചൻ അർപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളായി കൈക്കാരന്മാരായി സേവനം അനുഷ്ഠിച്ച തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പള്ളി, സാബു മുത്തോലം, കിഷോർ കണ്ണാല, ജെൻസൻ ഐക്കരപ്പറമ്പിൽ എന്നിവർക്കാണ് പ്രത്യേകമായി ആദരമർപ്പിച്ചത്.



