കോട്ടയം: ക്ലാസ് മുറിയിൽ നിസ്കരിക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ നിർമല കോളേജ് പ്രിൻസിപ്പലിനെ ഒരുകൂട്ടം വിദ്യാർത്ഥികൾ തടഞ്ഞുവെച്ച സംഭവത്തിൽ ശക്തമായി പ്രതികരിച്ച് ബിജെപി നേതാവ് പി.സി ജോർജ്. വിദ്യാലയങ്ങളിൽ കലാപം ഉണ്ടാക്കാ നാണ് ചിലർ ശ്രമിക്കുന്നതെന്നും ഇന്ത്യയിൽ നിന്നുകൊണ്ട് തങ്ങളുടെ രാജ്യം പാകിസ്താനാണെന്ന് പറയുന്നവരാണ് ഇത്തരം പ്രവർത്തനങ്ങളുടെ പിന്നിലെന്നും പി.സി ജോർജ് തുറന്നടിച്ചു.
“സമാധാനപരമായ അന്തരീക്ഷത്തിൽ നടക്കുന്ന വിദ്യാലയത്തിൽ കലാപം ഉണ്ടാക്കാൻ പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകൾ ശ്രമിക്കുകയാണ്. ഇത് പ്രതിഷേധാർഹമാണ്. മൂവാറ്റുപുഴ നിർമ്മല കോളേജിലുണ്ടായ സംഭവത്തെ എങ്ങനെയാണ് ന്യായീകരിക്കുക. കോളേജിൽ നിസ്കരിക്കാൻ പ്രത്യേക സൗകര്യം വേണമെന്നാണ് ചിലരുടെ ആവശ്യം. നിർമല കോളേജിന് ചുറ്റും മൂന്നോളം മസ്ജിദുകൾ ഉണ്ട്. നിസ്കരിക്കണമെങ്കിൽ അവിടെ പോയാൽ പോരെ”.
“കോളേജിനകത്ത് തന്നെ നിസ്കരിക്കണം എന്നാണ് ആവശ്യം. മുസ്ലിം നേതൃത്വത്തിന്റെ കൈവശമുള്ള ഒരുപാട് കോളേജുകൾ കേരളത്തിലുണ്ട്. അവിടെ എവിടെയെങ്കിലും ഹിന്ദുവിനും ക്രിസ്ത്യാനിക്കും പ്രാർത്ഥിക്കാൻ കുരിശുപള്ളിയോ ക്ഷേത്രമോ നൽകിയിട്ടുണ്ടോ. ഇന്ത്യയല്ല, പാകിസ്താനാണ് നമ്മുടെ രാജ്യം എന്നു പറയുന്ന വിഘടനാവാദികൾ കേരളത്തിൽ വളരുകയാണ്. ഇത് വലിയ പ്രശ്നങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. ഇത് അവസാനിപ്പിക്കാൻ േരളത്തിലെ മുസ്‌ലിം നേതൃത്വം തന്നെ മുന്നോട്ടു വരണം”-പിസി ജോർജ് പറഞ്ഞു.