ചിക്കാഗോ സെന്റ് മേരീസ് & സേക്രഡ് ഹാർട്ട് ഇടവകകളുടെ മുൻ വികാരിയും ക്നാനായ റീജിയൻ ഡയറക്ടറും വികാർ ജനറാളുമായ മോൺസിഞ്ഞോർ തോമസ് മുളവനാൽ അച്ഛന്റെ മാതാവ് മുളവനാൽ പരേതനായ ചുമ്മാർ ഫിലിപ്പിൻ്റ ഭാര്യ മേരി ഫിലിപ്പ് (97) നിര്യാതയായി. പരേത ഇണ്ടിക്കുഴിയിൽ (ചക്കുവള്ളം) കുടുംബാംഗമാണ്.
മക്കൾ: സൈമൺ (ബേബി) ചക്കുപള്ളം, എൽസമ്മ ജോയി പുലിമനയ്ക്കൽ (മണക്കാട്, തൊടുപുഴ) സി. ജോബി S.J.C സെ. ജോസഫ്‌സ് കോൺവെൻ്റ്റ്, ചെറുകര, ഫാ. തോമസ് മുളവനാൽ (വികാരി ജനറാൾ & ക്നാനായ റീജിയൺ ഡയറക്ടർ, ചിക്കാഗോ രൂപത.) മേഴ്‌സി ജോസ് അമ്മായികുന്നേൽ (അരിക്കര). മരുമക്കൾ: ഷീല സൈമൺ മങ്ങാട്ട് പുളിക്കീൽ, (കൂടല്പൂർ), ജോയി പുലിമനയ്ക്കൽ, മണക്കാട്, ജോസ് അമ്മായികുന്നേൽ, അരീക്കര.
തിങ്കളാഴ്ച (ജനു. 26) 4 pm മുതൽ 6ാം മൈയിൽ (കുങ്കിരിപ്പെട്ടി) യിലുള്ള ഭവനത്തിൽ പൊതുദർശനത്തിനും അന്ത്യോപചാരങ്ങൾ അർപ്പിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തുടർന്ന് ചൊവ്വാഴ്ച രാവിലെ (ജനു.27) 10 മണിക്ക് സംസ്കാര കർമ്മങ്ങളുടെ ആദ്യഭാഗം ഭവനത്തിൽ ആരംഭിച്ച് ചക്കുപള്ളം പരിശുദ്ധ ജപമാല രാജ്ഞി ക്‌നാനായ കത്തോലിക്കാ പള്ളിയിൽ സംസ്കാര ശ്രുശ്രൂഷകൾ നടത്തുന്നതുമാണ്.



