ഫിലാഡൽഫിയ: രാമങ്കരി തലയാറ്റമ്പള്ളിൽ പരേതനായ ശ്രീ. ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകളും മാപ്പ് അസ്സോസിയേഷൻ മുൻ പ്രസിഡന്റ് രാജൻ ടി നായരുടെ ഭാര്യയുമായ രാജമ്മ നായർ(76വയസ്സ്) ലാങ് ഹോൺ, ഫിലാഡൽഫിയയിൽ ഹ്യദയസ്തംഭനത്തെ തുടർന്ന് അന്തരിച്ചു.അമേരിക്കയിലേക്ക് 1990-കളുടെ തുടക്കത്തിൽ കുടിയേറുന്നതിന് മുമ്പ്, സംസ്ഥാന സർക്കാർ ഹൗസിംഗ് ബോർഡിൽ ഓഡിറ്ററായി സേവനമനുഷ്ഠിച്ചു. പിന്നീട് ഫിലാഡൽഫിയയിലെ മ്യൂച്വൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്തു.
NSGP, MAP, KHNA, FOMAA എന്നീ സംഘടനകളിലെ സജീവ അംഗമായിരുന്നു. ചിന്മയ സെന്ററിലെ പരിപാടികളിൽ പങ്കെടുക്കുന്നതും പ്രിയമായിരുന്നു.
മക്കൾ: ബീനാ നായർ(വെർജ്ജീനിയ), ബിനു നായർ(ഫിലാഡൽഫിയ).
മരുമക്കൾ: സുരേഷ് നായർ( വെർജ്ജീനിയ),
സോയ നായർ(ഫിലാഡൽഫിയ).
കൊച്ചുമക്കൾ: നിഖിൽ നായർ,അഭിനു നായർ, പ്രണയ നായർ.
ഫ്യൂണറൽ സർവീസ് ഡിസംബർ 27, ശനിയാഴ്ച രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ പെൻസിൽവേനിയയിലെ റിച്ച്ബോറോയിൽ സ്ഥിതിചെയ്യുന്ന
Joseph A. Fluehr III Funeral Home
800 Newtown-Richboro Road
Richboro, PA 18954 ൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. സംസ്കാരകർമ്മങ്ങൾ ഉച്ചയ്ക്ക് 12:30-ന് ആരംഭിക്കും. തുടർന്ന് ദഹനകർമ്മങ്ങൾ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്:
ബിനു നായർ: 267-750-9517
സോയ നായർ: 267-229-9449



