Wednesday, March 11, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaറെനി പൗലോസിന് ഇന്ത്യൻ കോൺസുലേറ്റിന്റെ "NAARI" അവാർഡ്

റെനി പൗലോസിന് ഇന്ത്യൻ കോൺസുലേറ്റിന്റെ “NAARI” അവാർഡ്

(പന്തളം ബിജു)

സാൻ ഫ്രാൻസിസ്‌കോ: ഫോമാ വെസ്റ്റേൺ റീജിയൻ ചെയർ ശ്രീമതി: റെനി പൗലോസിനെ ഇന്ത്യൻ കോൺസുലേറ്റും അസ്സോസിയേഷൻസ് ഓഫ് ഇൻഡോ അമേരിക്കൻസും (AIA) നാരി (NAARI) അവാർഡ് നൽകി ആദരിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിൽ വെച്ചാണ് അവാർഡ് പ്രഖ്യാപിച്ചത്. പ്രസ്തുത ചടങ്ങിൽ സാൻ ഫ്രാൻസിസ്‌കോ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോക്ടർ കെ. ശ്രീകർ റെഡ്‌ഡി മുഖ്യാതിഥി ആയിരുന്നു. സമൂഹത്തിൽ വനിതകളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന വനിതാ നേതാക്കൾക്ക് നല്കുന്നതാണ് ഈ അവാർഡ്.

ഒരു സ്ത്രീയുടെ ജീവിത വിജയം എന്ന് പറയുന്നത്, അവളുടെ ആത്മവിശ്വാസവും, ആത്മധര്യവും, വിദ്യാഭ്യാസവുമാണ്. അമേരിക്കയിലുള്ള ഇന്ത്യൻ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കി അവരുടെ മാനസികമായ ശാക്തീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്നതിൽ റെനി അഭിമാനം കൊള്ളുന്നുവെന്ന് പറഞ്ഞു.

ഫോമാ എക്സിക്യൂട്ടീവിലെ ആദ്യത്തെ വനിതാ ജോയിന്റ് സെക്രെട്ടറി എന്ന പദവി റെനി പൗലോസിന് സ്വന്തമാണ്. മങ്കയിൽ പ്രവർത്തിക്കുന്ന സമയത്ത് വനിതകൾക്ക് വേണ്ടി വിമൻസ് ഗ്രൂപ്പ് രൂപീകരിക്കുകയും, സീനിയർ സിറ്റിസൻസ്ന് വേണ്ടി പയനിയർ നൈറ്റ് എന്ന റീയൂണിയൻ പരിപാടി സംഘടപ്പിച്ച് ഏവരെയും ഒരുകുടക്കീഴിൽ അണിനിരത്തി.

മലയാളി അസോസിയേഷൻ ഓഫ് നോർതേൺ കാലിഫോർണിയ (മങ്ക) യുടെ മുൻപ്രസിഡന്റും ഫോമാ എക്സിക്യൂട്ടീവിൽ ജോയിന്റ് സെക്രെട്ടറിയും ആയിരുന്ന റെനി, ഇരുപത്തേഴ് വർഷങ്ങളായി കാലിഫോർണിയയിലെ ബേ-ഏരിയയിൽ കുടുംബസമേതം താമസിക്കുന്നു. ഭർത്താവ് ജോബി പൗലോസ്, മക്കൾ അനിഷ, ഐസിസ്.

സ്നേഹം കൊണ്ടും സത്യസന്ധത കൊണ്ടും പക്വത കൊണ്ടും ഉത്തരവാദിത്വം കൊണ്ടും ഏവരുടെയും ശ്രദ്ധയും ബഹുമാനവും നേടുന്ന വ്യക്തിത്വത്തിനുടമയായ റെനിയെ പരിചയപ്പെടുന്നവർ ആരും പിന്നീടൊരിക്കലും മറക്കില്ല. അമേരിക്കയിലുള്ള 58 ലധികം ഇന്ത്യൻ അസോസിയേഷനുകളുടെ കൂട്ടായ്മയാണ് AIA. വിജയ അസൂരി, ഡോക്ടർ രമേശ് കോണ്ട, സാജൻ മൂലേപ്ലാക്കൽ തുടങ്ങിയ AIA നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments