ഫിലാഡല്‍ഫിയയിലെ സാമൂഹിക, സാംസ്‌കാരിക, സംഘടനാ രംഗത്ത് സജീവമായ റോണി വര്‍ഗീസ് 2026- 2028 വര്‍ഷത്തെ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.
കേരളത്തില്‍ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്ത് തന്റേതായ പ്രവര്‍ത്തനശൈലിയിലൂടെ പ്രശംസ നേടിയ റോണി വര്‍ഗീസ് അമേരിക്കയില്‍ എത്തിയപ്പോഴും സാമൂഹ്യ പ്രവര്‍ത്തനം തുടരുകയായിരുന്നു.
ഫിലാഡല്‍ഫിയയിലെ സാമൂഹ്യ രംഗത്ത് ഇരുപത് വര്‍ഷമായി സജീവമായ റോണി കോട്ടയം അസോസിയേഷന്‍, പമ്പ അസോസിയേഷന്‍ എന്നിവടങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെ തന്റെ സാന്നിധ്യം അറിയിച്ച വ്യക്തിയാണ്.
ഫിലാഡല്‍ഫിയയിലെ മലയാളി സംഘടനയുടെ പൊതുവേദിയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍, സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുള്ള റോണി വര്‍ഗീസ് ഫിലാഡല്‍ഫിയയിലെ അറിയപ്പെടുന്ന ബിസിനസ് സംരംഭകന്‍ കൂടിയാണ്.
മികച്ച സംഘാടകന്‍, സംരംഭകന്‍, സാമൂഹ്യ -ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്ന റോണി വര്‍ഗീസ് ഫൊക്കാനയ്ക്ക് മുതല്‍ക്കൂട്ടാവുകയും, ഫൊക്കാനയുടെ ഭാവി വാഗ്ദാനമാവുകയും ചെയ്യുമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.



