Wednesday, December 31, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaവാഷിംഗ്ടൻ ഡിസി ശ്രീനാരായണ മിഷൻ സെന്ററിന് പുതു നേതൃത്വം

വാഷിംഗ്ടൻ ഡിസി ശ്രീനാരായണ മിഷൻ സെന്ററിന് പുതു നേതൃത്വം

വാഷിംഗ്ടൻ ഡിസി: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൻ ഡിസി ആസ്ഥാനമായി കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തിൽ ഏറെയായി പ്രവർത്തിക്കുന്ന പ്രമുഖ ശ്രീനാരായണ സംഘടനയായ ശ്രീനാരായണ മിഷൻ സെന്ററിന്റെ 2026 വർഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബർ ഏഴാം തീയതി വാഷിംഗ്ടൻ ഡിസിക്ക് സമീപമുള്ള എൽക്റിഡ്ജ് പബ്ലിക് ലൈബ്രറിയിൽ വച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ വച്ചാണ് പുതിയ ഭാരവാഹികളെ എതിരില്ലാതെ തിരഞ്ഞെടുത്തത്.

പ്രസിഡന്റ്‌ – സന്ദീപ് പണിക്കർ, വൈസ് പ്രസിഡന്റ്‌ – പ്രേജിത്ത് ശിവപ്രസാദ്, സെക്രട്ടറി- സജീവ് സദാനന്ദൻ, ജോ. സെക്രട്ടറി – നീതു ഫൽഗുനൻ, ട്രഷറർ -എ. വേണുഗോപാൽ , ജോ. ട്രഷറർ – വിദ്യാ അരുൺ, ബോർഡ് ഓഫ് ഡയറക്ടർസ് – ജയരാജ് ജയദേവൻ, മധുരം ശിവരാജൻ, നന്മ ജയൻ വക്കം, സതി സന്തോഷ് , സജി വേലായുധൻ, ഷീബ സുമേഷ്, അനൂപ് ഗോപി, കിച്ചു ശശിധരൻ, നീവേദിത കാട്ടുപറമ്പിൽ എന്നിവർ അടങ്ങുന്ന പുതിയ ഭരണസമിതി, ജനുവരി ഒന്ന് മുതൽ ചുമതല എല്ക്കും. Dr അരുൺ പീതംബരൻ തിരഞ്ഞെടുപ്പ് ഓഫീസർ ആയി പ്രവർത്തിച്ചു.

ഗുരുദേവ സന്ദേശങ്ങൾ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാൻ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം, SNMC കുടുംബത്തെ സ്നേഹത്തിലും സഹോദര്യത്തിലും അധിഷ്ഠിതമായ ഒരു മാതൃകാ സംഘടന ആക്കി വളർത്താനുള്ള പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുമെന്ന് നിയുക്ത പ്രസിഡന്റ്‌ ശ്രീ സന്ദീപ് പണിക്കർ തന്റെ പ്രസംഗത്തിൽ അറിയിച്ചു.

പ്രതിമാസ ഗുരുപൂജകൾക്കും,മറ്റു കലാ സാംസ്‌കാരിക പരിപാടികൾക്കൊപ്പം, കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, യുവജന പരിപാടികൾക്കും പ്രാധാന്യം നൽകുമെന്ന് പുതിയ സെക്രട്ടറി ശ്രീ സജീവ് സദാനന്ദൻ അറിയിച്ചു.

2025 ഭരണസമിതിയുടെ കർമനിരതമായ പ്രവർത്തനങ്ങളെ വാർഷിക പൊതുയോഗത്തിൽ അംഗങ്ങൾ മുക്തകണ്ഠം പ്രശംസിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments