Friday, January 9, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവെനിസ്വേലയില്‍ രാ​ഷ്ട്രീ​യ മേ​ധാ​വി​ത്വം തുടരും; എണ്ണ വർഷങ്ങളോളം യു.എസ് നിയന്ത്രിക്കുമെന്നും ട്രംപ്

വെനിസ്വേലയില്‍ രാ​ഷ്ട്രീ​യ മേ​ധാ​വി​ത്വം തുടരും; എണ്ണ വർഷങ്ങളോളം യു.എസ് നിയന്ത്രിക്കുമെന്നും ട്രംപ്

വാ​ഷി​ങ്ട​ൺ: വെ​നി​സ്വേ​ല​യി​ലെ പു​തി​യ ഭ​ര​ണ​കൂ​ട​ത്തി​ൽ​നി​ന്ന് യു.​എ​സി​ന് പൂ​ർ​ണ സ​ഹ​ക​ര​ണം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും വെ​നി​സ്വേ​ല​യെ​യും എ​ണ്ണ ശേ​ഖ​ര​ത്തെ​യും വ​ർ​ഷ​ങ്ങ​ളോ​ളം ഇ​നി യു.​എ​സ് നി​യ​ന്ത്രി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

ത​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മെ​ന്ന് തോ​ന്നു​ന്ന​തെ​ല്ലാം വെ​നി​​സ്വേ​ല ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് യു.​എ​സ് അ​വി​ടെ രാ​ഷ്ട്രീ​യ മേ​ധാ​വി​ത്വം തു​ട​രു​മെ​ന്നും ട്രം​പ് ന്യൂ​യോ​ർ​ക്ക് ടൈം​സി​നോ​ട് പ​റ​ഞ്ഞു. ലാ​ഭ​ക​ര​മാ​യ രീ​തി​യി​ൽ വെ​നി​സ്വേ​ല​യെ പു​ന​ർ​നി​ർ​മി​ക്കും. രാ​ജ്യ​ത്തെ എ​ണ്ണ ശേ​ഖ​രി​ക്കു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യും. വെ​നി​സ്വേ​ല​യി​ൽ ത​ന്റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ടം ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ നീ​ളു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. എ​ണ്ണ​വി​ല കു​റ​ക്കു​മെ​ന്നും വെ​നി​സ്വേ​ല​ക്ക് അ​ത്യാ​വ​ശ്യ​മാ​യ പ​ണം ന​ൽ​കാ​ൻ പോ​കു​ക​യാ​ണെ​ന്നും യു.​എ​സ് പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ നേ​താ​വാ​യ മ​രി​യ കൊ​റി​ന മ​ച്ചാ​ഡോ​യെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നു​പ​ക​രം മ​യ​ക്കു​മ​രു​ന്ന് ഭീ​ക​ര​ത ആ​രോ​പി​ച്ച സ​ർ​ക്കാ​രി​ന്റെ മു​തി​ർ​ന്ന അം​ഗ​മാ​യി​രു​ന്ന ഡെ​ൽ​സി റോ​ഡ്രി​ഗ​സി​നെ പു​തി​യ നേ​താ​വാ​യി അം​ഗീ​ക​രി​ച്ച​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് ട്രം​പ് മ​റു​പ​ടി ന​ൽ​കി​യി​ല്ല. റോ​ഡ്രി​ഗ​സു​മാ​യി സം​സാ​രി​ച്ചി​ട്ടു​ണ്ടോ എ​ന്ന് പ​റ​യാ​ൻ അ​ദ്ദേ​ഹം വി​സ​മ്മ​തി​ച്ചു. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ സം​സാ​രി​ച്ച​താ​യും സൂ​ച​ന ന​ൽ​കി.

എ​ണ്ണ വി​പ​ണി യു.​എ​സി​ന് തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​നെ വെ​നി​സ്വേ​ല​യു​ടെ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്റ് ഡെ​ൽ​സി റോ​ഡ്രി​ഗ​സ് ന്യാ​യീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്റെ അ​ഭി​പ്രാ​യ​ങ്ങ​ൾ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments