Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorized"സമന്വയം 2025 " ലെ പുസ്തകങ്ങളുടെ പോരാട്ടവും, കലാപരിപാടികളും ശ്രദ്ധ നേടി

“സമന്വയം 2025 ” ലെ പുസ്തകങ്ങളുടെ പോരാട്ടവും, കലാപരിപാടികളും ശ്രദ്ധ നേടി

ടൊറെന്റോ : കാനഡയിലെ സാംസ്‌കാരിക സംഘടന ആയ സമന്വയ കൾച്ചറൽ അസോസിയേഷന്റെ “സമന്വയം 2025 ” ലെ Battle of the Books എന്ന പുസ്തകങ്ങളുടെ പോരാട്ടം കാനഡയിലെ സാഹിത്യ പ്രേമികൾക്ക് പുത്തൻ അനുഭവമായിരുന്നു . പ്രശസ്ത എഴുത്തുകാരായ ശ്രീമതി. സാറാ ജോസഫിന്റെ “കറ”, ആർ.രാജശ്രീയുടെ “ആത്രേയകം” , എസ്, ഹരീഷിൻറെ ” പട്ടുനൂൽ പുഴു ” എന്നി പുസ്തകങ്ങളെ അവലംബിച്ചായിരുന്നു പുസ്തകങ്ങളുടെ പോരാട്ടം. നിർമല തോമസ് മോഡറേറ്ററായിരുന്ന പരിപാടിയിൽ കാനഡയിലെ പ്രശ്‌സത എഴുത്തുകാരായ സുരേഷ് നെല്ലിക്കോട് “കറ” യ്ക്കു വേണ്ടിയും , പി.വി ബൈജു “ആത്രേയകം” ത്തിനു വേണ്ടിയും , കുഞ്ഞൂസ് “പട്ടുനൂൽ പുഴുവിന്” വേണ്ടിയും പോരാടി. ശ്രീമതി. സാറാ ജോസഫ്, ആർ.രാജശ്രീ എന്നിവർ ഓൺലൈനിൽ സമകാലീക സാഹിത്യത്തെക്കുറിച്ചും , അവരവരുടെ പുസ്തകങ്ങളെക്കുറിച്ചും സംസാരിച്ചു. ഇതിനോടനുബന്ധിച്ചു പുസ്തക പ്രദർശനവും ഉണ്ടായിരുന്നു .

തുടർന്ന് , സ്വരമുദ്ര ഡാൻസ് അക്കാദമിയിലെ മിടുക്കികൾ സമന്വയ യുടെ അവതരണ ഗാനത്തിന് ചുവടുവച്ചുകൊണ്ട് കലാപരിപാടികൾ പരിപാടികൾ ആരംഭിച്ചു. സ്വരമുദ്ര ഡാൻസ് അക്കാദമി അവതരിപ്പിച്ച മോഹിനിയാട്ടം, നർത്തകി മാലാ പിഷാരടിയുടെ മോഹിനിയാട്ടം, ഫാഷിൻ എന്ന ഉക്രൈൻ ഡാൻസേഴ്സിൻ്റെ ഫ്യൂഷൻ ഡാൻസ്, ശ്രീ അഭിരാമി ഡാൻസ് അക്കാദമി യുടെ “ഭസ്മാസുര മോഹിനി” ഭരതനാട്യം, അനിത് കുമാറിൻ്റെ കവിതാലാപനം, നോവാസകോഷ്യയിലെ തരംഗം ലുനൻബർഗ് ചെണ്ടമേള സംഘം അവതരിപ്പിച്ച ശിങ്കാരിമേളം എന്നിവയോടൊപ്പം ആൽബർട്ട കാൽഗറിയിലെ മ്യൂസിക്ക് ട്രൂപ്പ് കൈതോല അവതരിപ്പിച്ച സംഗീത നിശയും കാണികളെ ആവേശം കൊള്ളിച്ചു.

മനോജ്‌ കരാത്ത മെഗാ സ്പോൺസർ ആയിരുന്ന “സമന്വയം 2025 ” നു , സമന്വയ കൾച്ചറൽ അസോസിയേഷൻ സെൻട്രൽ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

വാർത്ത : ജോസഫ് ജോൺ കാൽഗറി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments