തിരുവനന്തപുരം: സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പിന്തുണയുമായി എഴുത്തുകാരി അരുന്ധതി റോയ്. ആശ വർക്കർമാർ നടത്തുന്ന സർവദേശീയ വനിതാ ദിനസംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് അരുന്ധതി റോയ്.
അരുന്ധതി റോയിയുടെ വാർത്താകുറിപ്പിങ്ങനെ:
‘ഇന്ന്, ലോകമെമ്പാടുമുള്ള സർക്കാരുകൾ തീവ്ര വലതുപക്ഷത്തേക്ക് നീങ്ങുമ്പോൾ – എന്റെ കേരളത്തിലെ ജനങ്ങളും സർക്കാരും ആശ പ്രവർത്തകരുടെ ആവശ്യങ്ങൾക്ക് പിന്തുണ നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ ആശമാരോടൊപ്പമുണ്ട്. നാം വ്യത്യസ്തരാണെന്ന് നമുക്ക് ലോകത്തിന് കാണിച്ചുകൊടുക്കാം; ഏറ്റവും ദുർബലരായ തൊഴിലാളികളേയും ഏറ്റവും അവസാനത്തെ സ്ത്രീയെ വരെയും നമ്മൾ കേൾക്കുമെന്ന്, കരുതലോടെ ചേർത്തുനിർത്തുമെന്ന്.’
കഴിഞ്ഞ 25 ദിവസമായി കേരളത്തിലെ ആശ വർക്കർമാർ സമരത്തിലാണ്. വനിതാദിനത്തിൽ സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. ഫണ്ടിനെ ചൊല്ലി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരസ്പരം കുറ്റപ്പെടുത്തുകയാണ്.