നിയമ സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയിരിക്കുന്നു. പ്രധാനമായും സി പി എം നേതൃത്വം നൽകുന്ന എൽ ഡി എഫും കോൺഗ്രസ്സ് നേതൃത്വം നൽകുന്ന യൂ ഡി എഫും ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എയുമാണ് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ ശക്തമായ ത്രികോണ മത്സരം നടക്കുന്നുണ്ട്. ഇന്ത്യയിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്നത് കേരളത്തിൽ മാത്രമായിരിക്കും. പഞ്ചാബിലും ഡൽഹിയിലുമാണ് ത്രികോണ മത്സരം നടക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. എന്നാൽ അവിടെ ശക്തമല്ല. പഞ്ചാബിൽ കോൺഗ്രസ്സും എ എ പ്പിയും ബി ജെ പ്പിയുമുണ്ടെങ്കിലും ബി ജെ പി ശക്തമല്ല ഡൽഹിയിലും ഈ രാഷ്ട്രീയ പാർട്ടികൾ തന്നെയാണെങ്കിലും അവിടെ കോൺഗ്രസ് ശക്തമല്ല. എന്നിരുന്നാലും കേരളത്തിൽ ത്രികോണ മത്സരമാണെങ്കിലും അധികാരത്തിനുവേണ്ടി മത്സരിക്കുന്നത് എൽ ഡി എഫും യൂ ഡി എഫും തമ്മിലാണ്. എൻ ഡി എ യുടെ ലക്ഷ്യം നിയമസഭയിൽ പ്രവേശിക്കുക എന്നതാണ്. ശക്തമായ ത്രികോണ മത്സരം തന്നെയാണ് കേരളത്തിൽ നടക്കുന്നത്. അതുകൊണ്ടുതന്നെ ജയിക്കാൻ ഏറ്റവും അനുയോജ്യരും സാധ്യത ഉള്ളവരെയുമാണ് മുന്നണികൾ മത്സര രംഗത്ത് ഇറക്കിയിരിക്കുന്നത്. അത് മാത്രമല്ല ജയിക്കാൻ വേണ്ടി മുന്നണികളും രാഷ്ട്രീയ പാർട്ടികളും തന്ത്രങ്ങളും കുതന്ത്രങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും നടത്തുന്നുണെങ്കിലും കഴിഞ്ഞ കാലങ്ങളിലെപോലെ തരാംതാണ രീതിയിൽ ഇല്ല എന്ന് തന്നെ പറയാം.
മൂന്നാം ഭരണമെന്ന എൽ ഡി എഫിന്റെ ലക്ഷ്യമെങ്കിൽ യൂ ഡി എഫിന്റെ നഷ്ടപ്പെട്ട അധികാരം പിടിക്കുക എന്നതാണ്. കേരള ചരിത്രത്തിൽ തുടർ ഭരണം അച്യുതമേനോൻ സർക്കാരിനും പിണറായിഈ തിരഞ്ഞെടുപ്പിൽ നിരവധി മുതിർന്ന സി പി എം നേതാക്കൾ പാർട്ടി വിട്ട് യൂ ഡി എഫിന്റെ കൂടകീഴിൽ നിന്നുകൊണ്ട് മത്സരിക്കുന്നു. അവരിൽ ചിലർ മുൻ മന്ത്രിമാരും എം എൽ എ മാരും പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുമുണ്ട്. അവർ ശക്തമായ പാർട്ടി അടിത്തറയുള്ളവരായിരുന്നു. അത് എങ്ങനെ ബാധിക്കുമെന്ന് തെളിയിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ സി പി എമ്മിന് ഈ തിരഞ്ഞെടുപ്പ് ശക്തമായ വെല്ലുവിളി നിറഞ്ഞതാണ്. മുൻകാലങ്ങളിൽ ഇത്രയും സമുന്നതരായവർ പാർട്ടിക്കെതിരെ മത്സരിച്ചിരുന്നില്ല. സാധാരണയായി കോൺഗ്രെസ്സിലായിരുന്ന ഈ രീതിയെങ്കിൽ അതിപ്പോൾ സി പിഎമ്മിൽ ആയി എന്നതാണ് വസ്തുത. സർക്കാരിനുമാണ്. തുടര്ഭരണം കിട്ടിയെങ്കിലും അച്യുതമേനോൻ വീണ്ടും മുഖ്യമന്ത്രിയായില്ല. എന്നാൽ പിണറയി മുഖ്യമന്ത്രിയായി വീണ്ടും വന്നു. അങ്ങനെ കേരള ചരിത്രത്തിൽ പിണറായിയുടെ നേതൃത്വത്തിൽ തുടർച്ചയായി രണ്ട് മന്ത്രി സഭകൾ വന്നു. മൂന്നാം മന്ത്രിസഭായെന്ന ലക്ഷ്യം മുൻ നിർത്തി പോകുന്ന പിണറായിയുടെ മുന്നിൽ അതിന് തടയിടാനായി ശക്തമായ വെല്ലുവിളിയുയർത്തികൊണ്ടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേത്രത്വത്തിലുള്ള കോൺഗ്രസ്സും യൂ ഡി എഫും ശ്രമിക്കുന്നത്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ദേശീയ പ്രാദേശിക മാധ്യമങ്ങളും കേന്ദ്ര സംസ്ഥാന ഇന്റലിജിൻസ് വിഭാഗങ്ങളും മഴ കാലത്ത് കൂണ് പൊങ്ങിവരുന്നപോലെയുള്ള തട്ടുപൊളിപ്പൻ സർവ്വേക്കാരും യൂ ഡി എഫിന് മേൽക്കോയ്മാ പ്രവചിക്കുന്നു. എന്നാൽ അത് എത്രമാത്രം സത്യമാണെന്ന് തിരഞ്ഞെടുപ്പ് കഴിഞ് നടത്തുന്ന എക്സിറ്റ് പോളിലെ ഏറെകുറെ വ്യക്തമാക്കാൻ കഴിയു . കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ നിലം തൊടാതെ പോയ ഇടതുപക്ഷത്തിന് തദ്ദേശ തിരഞ്ഞെടുപ്പിൽ പോലും കൈയ്യിൽ നിന്ന് പ്രതീക്ഷിക്കാത്ത രീതിയിൽ അവരുടെ കോട്ടകളിൽ പോലും വിള്ളലുണ്ടാക്കി. പല സീറ്റുകളും യൂ ഡി എഫ് പിടിച്ചെടുത്തുകൊണ്ട് വൻ മുന്നേറ്റം നടത്തിയത് ഭരണ വിരുദ്ധ വികാരം കേരളത്തിൽ ഉണ്ടെന്ന് തെളിയിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ എപ്പോഴും മേൽകൈ എൽ ഡി എഫിനെന്ന ധാരണ തിരുത്തുന്ന രീതിയിൽ അത് തെളിയിക്കുന്നു. ഒരു കാര്യം വ്യക്തമാണ് ഭരണ വിരുദ്ധ വികാരം കേരളത്തിൽ ശക്തമാണ്. അത് പ്രതിഭലിപ്പിക്കുന്നതാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ നിരവധി മുതിർന്ന സി പി എം നേതാക്കൾ പാർട്ടി വിട്ട് യൂ ഡി എഫിന്റെ കൂടകീഴിൽ നിന്നുകൊണ്ട് മത്സരിക്കുന്നു. അവരിൽ ചിലർ മുൻ മന്ത്രിമാരും എം എൽ എ മാരും പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുമുണ്ട്. അവർ ശക്തമായ പാർട്ടി അടിത്തറയുള്ളവരായിരുന്നു. അത് എങ്ങനെ ബാധിക്കുമെന്ന് തെളിയിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ സി പി എമ്മിന് ഈ തിരഞ്ഞെടുപ്പ് ശക്തമായ വെല്ലുവിളി നിറഞ്ഞതാണ്. മുൻകാലങ്ങളിൽ ഇത്രയും സമുന്നതരായവർ പാർട്ടിക്കെതിരെ മത്സരിച്ചിരുന്നില്ല.
സാധാരണയായി കോൺഗ്രെസ്സിലായിരുന്ന ഈ രീതിയെങ്കിൽ അതിപ്പോൾ സി പിഎമ്മിൽ ആയി എന്നതാണ് വസ്തുത. എം വി രാഘവനും കെ ആർ ഗൗരിയമ്മയുമാണ് ഇതിനുമുൻപ് പാർട്ടിവിട്ട സി പി എമ്മിലെ ശക്തർ. എന്നാൽ അവർ പല കാലയളവിലാണ് പുറത്തുപോയത്. എന്നാൽ ഇത്രയധികം ഉന്നതരായ നേതാക്കൾ മുൻപെങ്ങും സി പി എമ്മിൽ നിന്ന് പുറത്ത് പോയിട്ടില്ല. അത് സി പി എമ്മിനെ തളർത്തുമോ തകർക്കുമോയെന്ന് ഈ തിരഞ്ഞെടുപ്പിൽ കാണാം. തളർത്തുകയോ തകർക്കുകയോ ചെയ്താൽ അത് പാർട്ടി നേതൃത്വത്തിനെതിരെ തിരിയാൻ കാരണമാകും. പാർട്ടിക്കുള്ളിൽ അത് വൻ കലാപത്തിന് വഴിതുറക്കും. യൂ ഡി എഫിന് അധികാരം കിട്ടിയില്ലെങ്കിലും ഇതേ അനുഭവമായിരിക്കും. അതുകൊണ്ടു തന്നെ ഈ തിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിലെ സമവാക്യങ്ങൾ മാറ്റിമറിക്കും. അതോടൊപ്പം ഈ തിരഞ്ഞെടുപ്പിൽ ചില നേതാക്കളുടെ രാഷ്ട്രീയ ഭാവിയും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മുഖ്യ മന്ത്രി പിണറായി വിജയന്റേതാണ് എൽ ഡി എഫിന് ഭൂരിപക്ഷം കിട്ടിയാൽ അത് അദ്ദേഹത്തെ മറ്റൊരു ജ്യോതി ബസുവാക്കും അതുപോലെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേതാണ്. യൂ ഡി എഫിന് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ തൻ രാഷ്ട്രീയ വനവാസമെന്നാണ് അദ്ദേഹം പറഞ്ഞത്. അതോടൊപ്പം കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മണിയ്ക്കും കെ ബി ഗണേഷ് കുമാറിനും പി പി ശശിയ്ക്കും ജി സുധാകരനും പി അൻവറിനും ഇത് രാഷ്ട്രീയ നിലനിൽപ്പിന്റെ തിരഞ്ഞെടുപ്പാണ് . ചുരുക്കത്തിൽ എണ്പത്തിരണ്ടിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള വളരെ നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പ് എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം



