Thursday, December 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedസാത്വിക ഡാൻസ് സ്കൂളിന്റെ പത്താം വാർഷിക ആഘോഷം പ്രൗഢഗംഭീരമായി

സാത്വിക ഡാൻസ് സ്കൂളിന്റെ പത്താം വാർഷിക ആഘോഷം പ്രൗഢഗംഭീരമായി

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക് : യോങ്കേഴ്‌സ് ലിങ്കൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞുകവിഞ്ഞ സദസിൽ ചടുലവും സുന്ദരവുമായ നൃത്തചുവടുകൾ കൊണ്ട് ആസ്വാദക ഹൃദയങ്ങളെ മനം കുളിര്‍പ്പിച്ച് സാത്വിക ഡാൻസ് സ്കൂളിന്റെ പത്താം വാർഷിക ആഘോഷം പ്രൗഢഗംഭീരമായി. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നിൽ ആനന്ദത്തിന്റെ പൊൻതിളക്കം പകര്‍ന്നു നല്‍കി സാറ്റുവിക ഡാൻസ് സ്കൂളിലെ കുട്ടികൾ വിസ്മയം തീർത്തപ്പോൾ ,അത് കാണികള്‍ കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്.

സാറ്റുവിക ഡാൻസ് സ്കൂളിലെ കുട്ടികളുടെ നടന വിസ്മയം കാണികൾക്ക് കലാസ്വാദനത്തിന്റെ മഹത്തായവിരുന്നാണ് നൽകിയത് . സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണഭൂതനായ ഈശ്വരനെയും ഗുരുവിനെയും സദസ്സിനെയും വണങ്ങി ദേവിക ടീച്ചർ പുഷ്പങ്ങള്‍ അർപ്പിച്ചു ചിലങ്കകൾ പൂജിച്ചാണ് ചടങ്ങുൾ ആരംഭിച്ചത്. ഗണപതി സ്തുതിയോടുകൂടിയായിരുന്നു പരിപാടിയുടെ തുടക്കംകുറിച്ചത്.

സ്റ്റേറ്റ് സെനറ്റർ ഷെല്ലി മേയർ, അസ്സംബ്ലിമാൻ നദീർ സയേഗാ, ജോസെൻ ജോസഫ് ,മിത്രസ് രാജൻ ചീരൻ , മിത്രസ് ഷിറാസ് യുസഫ് , ഗണേഷ് നായർ , ശ്രീകുമാർ ഉണ്ണിത്താൻ , ഡോ . ജയശ്രീ നായർ , ശിവദാസൻ നായർ , പോൾ ബ്ലിസ് , ബിനു ജോസഫ് പുള്ളിക്കൽ എന്നിവരും പങ്കെടുത്ത ആഘോഷപരിപാടിയിൽ റ്റീനാ അറക്കാത്തു എം .സി ആയും പ്രവർത്തിച്ചു.

പത്താം വാർഷികത്തോട് അനുബന്ധിച്ചു “ജനനി” എന്ന തീം ആണ് തെരെഞ്ഞെടുത്തത്. അമ്മയാണ് ലോകം, ദേവി സങ്കല്പത്തിലും , ഭൂമി സങ്കല്പത്തിലും, നമ്മുടെ രാജ്യമായ ഇന്ത്യ എന്ന തീമിൽ ആണ് ഓരോ ഡാൻസും ചിട്ടപ്പെടുത്തിയിരുന്നത്. അതുകൊണ്ടു തന്നെ നടൻ കലാരൂപങ്ങളായ തെയ്യം ഉൾപ്പെടെ നിരവധി കലാരൂപങ്ങൾ ഉൾപ്പെടുത്തിയാണ് ഡാൻസ് പ്രോഗ്രാമുകൾ അവതരിപ്പിച്ചത്.

ന്യൂ യോർക്കിലെയും ന്യൂ ജേഴ്‌സിയിലെയും സാറ്റുവിക ഡാൻസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തനൃത്തങ്ങൾ കോർത്തിണക്കിയാണ് പത്താം വാർഷികം ആഘോഷിച്ചത് . സാറ്റുവിക ഡാൻസ് സ്കൂളിന്റെ പത്താം വാർഷികം അതി മനോഹരമായാണ് ആഘോഷിച്ചത്. ഇരുപത്തിയൊന്ന് വര്‍ഷമായി നൃത്തരംഗത്ത് പ്രവര്‍ത്തിക്കുന്ന ദേവിക ടീച്ചറിന്റെ നിരന്തരമായ അഭ്യാസത്തിലൂടെ അത്ഭുതപ്രതിഭകളായി മാറിയ കുട്ടികളുടെ കലാ പ്രകടനങ്ങൾ ഒന്നിന് ഒന്ന് മെച്ചമായാണ് അനുഭവപ്പെട്ടത്. ശരീര ഭാഷ കൊണ്ടും ലാളിത്യമാര്‍ന്ന അവതരണ ശൈലി കൊണ്ടും കാണികളില്‍ കലാസ്വാദനത്തിന്റെ നൂതനമായ തലങ്ങള്‍ സൃഷ്ടിച്ചണ് ഓരോ ഡാൻസും കടന്നുപോയത് . ഭാഷയുടെയും വേഷത്തിന്റെയും അതിര്‍വരമ്പുകളില്ലെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന നൃത്തങ്ങളാണ് ഓരോ കുട്ടികളും അവതരിപ്പിച്ചത് .

അഭിനയത്തിൽ അഭിരുചിയുള്ള കുട്ടികളെ അവരുടെ കഴിവുകൾ കണ്ടെത്തി പ്രോസാഹിപ്പിക്കുന്ന ദേവിക ടീച്ചറിന്റെ പരിശ്രമത്തിന്റെ ഫലം ഓരോ കുട്ടികളുടെ നിർത്തചുവടുകളിലും കാണാമായിരുന്നു. ചടുലമായ നൃത്ത ചുവടുകളോടെ പ്രേക്ഷകരുടെ മനം കവർന്ന ഡാൻസ് പ്രോഗ്രാമുകൾ,
പകരം വയ്ക്കാനില്ലാത്ത വേഷപ്പകർച്ചകളിലൂടെ അഭ്രപാളിയിൽ വിസ്മയം തീർത്ത്‌ കാണികളിൽ അത്ഭുതങ്ങൾ സൃഷ്‌ടിച്ച കലാ പ്രകടങ്ങൾ ആയിരുന്നു ഓരോ കുട്ടിയുടെയും.

നൃത്തം എന്നത് എനിക്ക് ഒരു കലയല്ല, അത് എന്റെ ആത്മാവാണ് എന്ന് ഗുരു ദേവിക ടീച്ചർ പറയുന്നു. ഓരോ ചുവടും ഒരു വികാരത്തിന്റെ പൊട്ടിത്തെറിയാണ്, ഓരോ ഭാവവും ഓരോ രസത്തെ ഉണർത്തുന്നു, ഓരോ ചുവടും ഒരു ലോകം സൃഷ്ടിക്കുന്നു. നൃത്തത്തിലൂടെ ഭൂമിയും ആകാശവും ഒന്നായി മാറുന്നു. ഡാൻസ് എനിക്ക് ജീവനും ജീവിതവുമാണ്.

നൃത്തത്തെ ജീവിതമാക്കിയ, അല്ലെങ്കില്‍ ജീവിതത്തെ നൃത്തമാക്കിയ നടനവിസ്മയമാണ് ഗുരു ദേവിക ടീച്ചർ. ഏഴാം വയസില്‍ ഡാൻസ് പഠിച്ചു തുടങ്ങിയ ദേവിക ടീച്ചർ പ്രമുഖരായ അനേകം ഗുരുക്കളില്‍ നിന്നും വിവിധ നൃത്തരൂപങ്ങള്‍ അഭ്യസിച്ചു .ലോകത്തിന്റെ പല ഭാഗങ്ങളിലെ പ്രധാനവേദികളില്‍ ടീച്ചർ നൃത്തം അവതരിപ്പിച്ചു. ഇന്ന് വേറിട്ട ലാസ്യത്തിന്റെ ഉയിരും ഉടലുമാണ് ഈ നര്‍ത്തകി. അമേരിക്കയിൽ പത്താം വാർഷികം ആഘോഷിക്കുബോൾ നൃത്ത മേഘലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുകയാണ് ദേവിക ടീച്ചറും സാറ്റുവിക ഡാൻസ് സ്കൂളും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments