Sunday, February 22, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeWorldസുഹൃത്തുക്കൾക്കൊപ്പം തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ അപകടം; 14 വയസ്സുകാരൻ വെടിയേറ്റ് മരിച്ചു

സുഹൃത്തുക്കൾക്കൊപ്പം തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ അപകടം; 14 വയസ്സുകാരൻ വെടിയേറ്റ് മരിച്ചു

പി പി ചെറിയാൻ

ആർലിംഗ്ടൺ : ടെക്സസിലുള്ള അർലിംഗ്ടണിൽ സുഹൃത്തുക്കൾക്കൊപ്പം തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് 14 വയസ്സുകാരൻ മരിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെ അർലിംഗ്ടണിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്.

ഒരു സംഘം കൗമാരക്കാർ ചേർന്ന് വീട്ടിലിരുന്ന് പരസ്പരം തോക്ക് ചൂണ്ടി കളിക്കുന്നതിനിടെയാണ് വെടിപൊട്ടിയതെന്ന് പോലീസ് പറഞ്ഞു. റിലി ജോർദാൻ എന്ന 14 വയസ്സുകാരനാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്.

മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാളാണ് വെടിവെച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇയാളെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ടാറന്റ് കൗണ്ടി ജുവനൈൽ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി.

കുട്ടികൾക്ക് ഈ തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. സുരക്ഷാ കാരണങ്ങളാൽ പ്രതിയുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

വീടുകളിൽ തോക്കുകൾ സൂക്ഷിക്കുമ്പോൾ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചും കുട്ടികളുടെ കൈകളിൽ ഇത്തരം മാരകായുധങ്ങൾ എത്തുന്നതിനെക്കുറിച്ചും പോലീസ് കടുത്ത മുന്നറിയിപ്പ് നൽകി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments