Tuesday, December 30, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് കൊപ്പേല്‍ ഫാമിലി ഡേ ആഘോഷിച്ചു

സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് കൊപ്പേല്‍ ഫാമിലി ഡേ ആഘോഷിച്ചു

ലാലി ജോസഫ്‌

ഡാളസ് : ഡിസംബര്‍ 27 ശനിയാഴ്ച വൈകിട്ട് അമേരിക്കയിലെ കൊപ്പേല്‍ സെയിന്റ് അല്‍ഫോന്‍സാ ചര്‍ച്ച് ഫാമിലി ഡേ ആഘോഷിച്ചു. നവജാത ശിശുക്കളുടെ മാതാപിതാക്കളേയും ഇരുപത്തഞ്ചും അന്‍പതും വര്‍ഷം വിവാഹ ജീവിതം പൂര്‍ത്തിയാക്കിയ ദമ്പതിമാരേയും പ്രത്യേകം സമ്മാനം നല്‍കി ആദരിക്കുകയുണ്ടായി. അന്‍പതു വര്‍ഷക്കാലം ഒരുമിച്ചു ജീവിക്കുവാന്‍ കഴിയുന്നത് ഒരു അപൂര്‍വ്വ ഭാഗ്യമാണ്.

ഓരോ വാര്‍ഡിന്റേയും നിയന്ത്രണത്തില്‍ കോര്‍ത്തിണക്കിയ വിവിധ കലാപരിപാടികള്‍ ഹ്യദ്യവും ആസ്വാദ്യകരവുമായിരുന്നു. ക്ലാസിക്കും സെമിക്ലാസിക്കും അല്ലാത്തതുമായ ന്യത്തങ്ങള്‍, കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ അവതരിപ്പിക്കുകയുണ്ടായി. മുതിര്‍ന്നവരുടെ ഗണത്തില്‍ വിമന്‍സ് ഫോറം അവതരിപ്പിച്ച ന്യത്തം മനോഹരമായിരുന്നു. മികച്ച സന്ദേശങ്ങള്‍ നല്‍കിയ ഏതാനും ചെറു ഡ്രാമകള്‍ അവതരണ മികവും കലാ നൈപുണ്യവും കൊണ്ടു വേറിട്ടു നിന്നു.

ശ്രീ ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍, ശ്രി സാജു കരിമ്പുഴ കോര്‍ഡിനേറ്റ് ചെയ്ത് ശ്രീ ജോജോ ആലൂക്ക രചനയും സംവിധാനവും നിര്‍വ്വഹിച്ച് സെയിന്റ് വിന്‍സന്റ് ഡി പോള്‍ സംഘടനയും ലീജന്‍ ഓഫ് മേരിയും ചേര്‍ന്ന് അവതരിപ്പിച്ച’നല്ലിടയന്‍’ എന്ന സ്‌ക്കിറ്റ് ശ്രദ്ധ നേടി. കൈക്കാരന്മാരായ റോബിന്‍ജേക്കബ്, റോബിന്‍ കുര്യന്‍, ജോഷി കുര്യാക്കോസ്, രഞ്ചിത്ത് തലക്കൊട്ടൂര്‍ എന്നിവരെ ഇടവക വികാരി ഫാദര്‍ മാത്യൂസ് മൂഞ്ഞനാട്ടും ഫാദര്‍ ജിമ്മി എടക്കൂളത്തൂരും ചേര്‍ന്ന് അനുമോദിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു. സമ്യദ്ധമായ സ്‌നേഹവിരുന്നോടു കൂടി ഈ വര്‍ഷത്തെ ഫാമിലി ഡേ പര്യവസാനിച്ചു.

വാര്‍ത്ത: ലാലി ജോസഫ്‌

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments