Thursday, December 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLatest news1776 ഡോളർ; അമേരിക്കൻ സൈനീകർക്ക് പ്രത്യേക സാമ്പത്തിക ആനുകൂല്യം പ്രഖ്യാപിച്ച്‌ ട്രംപ്

1776 ഡോളർ; അമേരിക്കൻ സൈനീകർക്ക് പ്രത്യേക സാമ്പത്തിക ആനുകൂല്യം പ്രഖ്യാപിച്ച്‌ ട്രംപ്

വാഷിങ്ടൺ: ​അമേരിക്കൻ സൈനീകർക്ക് പ്രത്യേക സാമ്പത്തിക ആനുകൂല്യം ‘വാരിയർ ഡിവിഡൻറ്’​ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്. ഓരോരുത്തർക്കും 1776 ഡോളർ വീതമാണ് നൽകുക. യു.എസിന്റെ സ്ഥാപക വർഷമായ 1776 ന്റെ പ്രതീകമായാണ് തുക നിർണയിച്ചിരിക്കുന്നത്. 1.45 ദശലക്ഷം സൈനീകർക്ക് ക്രിസ്മസിന് മുമ്പ് തുക അക്കൗണ്ടുകളിൽ നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

സൈനീകരുടെ ത്യാഗത്തിനും സേവനത്തിനുമുള്ള ആദരമായാണ് ഡിവിഡന്റ് പ്രഖ്യാപിക്കുന്നതെന്ന് ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ​ചെയ്യുന്നതിനിടെ ട്രംപ് പറഞ്ഞു. ‘താരിഫ് കൊണ്ട് തന്നെ, ഒരു വലിയ മനോഹരമായ ബില്ലിനൊപ്പം, ഇന്ന് രാത്രി, 1,450,000 ത്തിലധികം സൈനികർക്ക് പ്രത്യേക ഡിവിഡന്റ് പ്രഖ്യാപിക്കുന്നു. 1776 ൽ യു.എസ് സ്ഥാപിതമായതിന്റെ ഓർമയെ ബഹുമാനിച്ചുകൊണ്ട് ഓരോ പോരാളിക്കും 1,776 ഡോളർ ഡിവിഡന്റ് ക്രിസ്മസിന് മുമ്പ് നൽകും. പരിശോധനകൾ നടന്നുവരികയാണ്. മറ്റുള്ളവർ ചിന്തിക്കുന്നതിനേക്കാൾ വളരെയധികം പണം നമ്മൾ താരിഫിലൂടെ സമ്പാദിച്ചിട്ടുണ്ട്. താരിഫും ബില്ലും നമ്മളെ വളരെയധികം സഹായിച്ചു. സൈനീകരാണ് ഈ ആനുകൂല്യത്തിന് ഏറ്റവും അർഹതയുള്ളവർ. എല്ലാവർക്കും ആശംസകൾ,’ ട്രംപ് പറഞ്ഞു.

നവംബർ 30 വരെ യു.എസ് സൈന്യത്തിൽ വിവിധ ​ഗ്രേഡുകളിലായി ​സേവനമനുഷ്ഠിച്ചവരും തുടരുന്നവരുമായ എല്ലാ സൈനീകരും ഡിവി​ഡന്റിന് അർഹരാണ്. ഇതിന് പുറമെ, നിലവിൽ സേവനത്തിലുള്ള റിസർവ് കമ്പോണന്റ് അംഗങ്ങൾക്കും ആനുകൂല്യം ലഭിക്കും.

1776 ജൂലൈ നാലിനാണ് ഫിലാഡെൽഫിയയിൽ ചേർന്ന കോണ്ടി​നെന്റൽ കോൺഗ്രസ് ഔദ്യോഗികമായി തോമസ് ജെഫേഴ്സന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിച്ചത്. ഇതനുസരിച്ച് 13 അമേരിക്കൻ കോളനിക​ൾ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വതന്ത്രരായി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments