4 ന്യൂഡല്‍ഹി: ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഇലോണ്‍ മസ്‌കിന്റെ എക്സ് സസ്പെന്‍ഡ് ചെയ്യുമെന്ന് ബ്രസീലിന്റെ ഭീഷണി. ബ്രസീലിയന്‍ സുപ്രീം കോടതി ജസ്റ്റിസ് അലക്സാണ്ടര്‍ ഡി മൊറേസ് ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിനോട് 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ എക്‌സില്‍ നിയമപരമായ പ്രതിനിധിയെ നിയമിക്കണമെന്നും അല്ലെങ്കില്‍ രാജ്യത്ത് സൈറ്റിന്റെ സസ്‌പെന്‍ഷന്‍ നേരിടണമെന്നും കോടതി ഉത്തരവിട്ടു.
ഈ മാസം ആദ്യം, ബ്രസീലിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്നും ജീവനക്കാരെ പിരിച്ചുവിടുമെന്നും എക്സ് പ്രഖ്യാപിച്ചിരുന്നു, അതേസമയം കമ്പനിയുടെ സേവനം ബ്രസീലിലെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നും കൂട്ടിച്ചേര്‍ത്തു.മസ്‌കിന്റെയും എക്സിന്റെയും ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്സ് അക്കൗണ്ടുകള്‍ ടാഗ് ചെയ്തുകൊണ്ട് സുപ്രീം കോടതി ബുധനാഴ്ചത്തെ കോടതി തീരുമാനത്തിന്റെ സ്‌ക്രീന്‍ഷോട്ട് എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.