Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorized'എക്സാലോജികിന് അബുദാബി ബാങ്കിൽ അക്കൗണ്ട്, വീണ വിജയനും എം സുനീഷും അക്കൗണ്ട് ഉടമകള്‍': ആരോപണങ്ങളുമായി ഷോൺ...

‘എക്സാലോജികിന് അബുദാബി ബാങ്കിൽ അക്കൗണ്ട്, വീണ വിജയനും എം സുനീഷും അക്കൗണ്ട് ഉടമകള്‍’: ആരോപണങ്ങളുമായി ഷോൺ ജോർജ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയന്‍റെ കമ്പനി എക്സാലോജികിന് വിദേശത്ത് അക്കൗണ്ട് ഉണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് ഷോൺ ജോർജ്. എക്സാലോജികിന് അബുദാബി കൊമേഷ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നാണ് ഷോൺ ജോർജ് ആരോപിക്കുന്നത്. ഈ അക്കൗണ്ടിനെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഷോൺ ഹൈക്കോടതിയിൽ ഉപഹർജി നൽകിയിട്ടുണ്ട്.

വീണ വിജയന്‍റെയും എം സുനീഷ് എന്നയാളുടെയും ഉടമസ്ഥതയിലാണ് ഈ അക്കൗണ്ടെന്നാണ് ഷോൺ ജോർജ് ആരോപിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് ഈ അക്കൗണ്ട് വഴി നടന്നതെന്നും എസ് എന്‍ സി ലാവ്‌ലിൻ കമ്പനിയിൽ നിന്നും പിഡബ്ല്യുസി കമ്പനിയിൽ നിന്നും ഈ അക്കൗണ്ടിൽ പണം വന്നിട്ടുണ്ടെന്നും ഷോൺ ആരോപിക്കുന്നു. വിദേശ പണമിടപാടും, അക്കൗണ്ടും സംബന്ധിച്ച് അന്വേഷണം വേണമെന്ന് ഷോൺ ജോർജ് ആവശ്യപ്പെട്ടു. വീണ വിജയന്റെ ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് വിവരങ്ങൾ ഇല്ലെങ്കിൽ അത് കുറ്റകരമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com