Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedപത്തനംതിട്ടയിൽ അനിൽ ആന്റണി തോൽക്കണം, ആന്റോ ആന്റണി ജയിക്കണം; തന്റെ മതം എന്നും കോൺഗ്രസ് എന്നും...

പത്തനംതിട്ടയിൽ അനിൽ ആന്റണി തോൽക്കണം, ആന്റോ ആന്റണി ജയിക്കണം; തന്റെ മതം എന്നും കോൺഗ്രസ് എന്നും എകെ ആന്റണി

തിരുവനന്തപുരം:കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റെന്ന് എകെആന്‍റണി പറഞ്ഞു.കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ്  തുടക്കം മുതൽ നിലപാട്. മക്കളെ പറ്റി എന്നെ കൊണ്ട് അധികം പറയിപ്പിക്കരുത്.ആ ഭാഷ ശീലിച്ചിട്ടില്ല.താന്‍ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ ആന്‍റോ  ആന്‍റണി, വൻ ഭൂരിപക്ഷത്തിൽ ജയിക്കും.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തത് ആരോഗ്യ പ്രശ്നം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.ബിജെപിയുടെ സുവർണകാലം കഴിഞ്ഞു.സുവർണകാലം ശബരിമല പ്രശ്നമുണ്ടായ കാലത്താണ് , അത് കഴിഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പല്ല.ഇന്ത്യ അടുത്ത അഞ്ച് വർഷം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ്.തെരഞ്ഞെടുപ്പ് ജീവൻ മരണ പോരാട്ടമാണ്.ഡു ഓർ ഡൈ.ഇന്ത്യയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണ്.ഇന്ത്യയെ സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ്.

ഇന്ത്യയെന്ന ആശയത്തെ ഞെക്കി ഞെരുക്കി ഇല്ലാതാക്കാനാണ് ശ്രമം.ബിജെപി ഭരണം അവസാനിപ്പിക്കണം.ആർഎസ്എസിന്‍റെ  പിൻ സീറ്റ് ഡ്രൈവ് അവസാനിപ്പിക്കണം.ഭരണഘടന മൂല്യങ്ങൾ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കപ്പെടാനുള്ള തെരഞ്ഞെടുപ്പാണ്.മോദി വീണ്ടും അധികാരത്തിൽ എത്തിയാൽ ഭരണഘടനയും ജനാധിപത്യവും  അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്‍റെ  സമഗ്ര മേഖലയേയും തകർത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്.വനഖലയിലെ ജനങേങൾ ഓടി പോകട്ടെ എന്ന ദുഷ്ടലാക്ക് ഉണ്ടോ സർക്കാരിന് എന്ന് പോലും സംശയിക്കുന്നു.പരമ്പരാഗത മേഖലയാകെ തകന്നു, തീരദേശ ജീവിതം ദുസ്സഹമായി.ജീവിക്കാൻ വഴിയില്ലാതെ റഷ്യയിൽ യുദ്ധം ചെയ്യാൻ വരെ യുവാക്കൾ പോകുന്നു.

പ്രതീക്ഷ നശിച്ച് കേരളത്തിൽ ഇനി ജീവിച്ചിട്ട് കാര്യമില്ല എന്ന് തിരിച്ചറിയുന്നു.എന്നിട്ടും മുഖ്യമന്ത്രി എന്ത് ചെയ്യുന്നു.ഇങ്ങനെ പോയാൽ കേരളം അന്യസംസ്ഥാന തൊഴിലാളികളുടെ മാത്രം നാടായി മാറും കേന്ദ്രത്തിൽ ബിജെപിക്കെതിരെയും കേരളത്തിൽ പിണറായി ദുർഭരണത്തിന് എതിരെയും വിധിയെഴുതണമെന്നും എകെ ആന്‍റണി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments